Kerala NewsLatest News

വിവാഹ വാഗ്ദാനം നല്‍കി യുവാവില്‍ നിന്ന് 11 ലക്ഷം തട്ടിയെടുത്തു

വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിച്ച്‌ പന്തളം സ്വദേശിയായ യുവാവില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതിയും ഭര്‍ത്താവും അറസ്റ്റില്‍. കൊട്ടാരക്കര പുത്തൂര്‍ ബാബു വിലാസത്തില്‍ പാര്‍വതി ഭര്‍ത്താവ് സുനില്‍ ലാല്‍ എന്നിവരെയാണ് പന്തളം പൊലീസ് അറസ്റ്റ് ചെയ്തത്.

2020 ഏപ്രില്‍ മാസത്തില്‍ ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട ശേഷം നിരവധി കാരണങ്ങള്‍ പറഞ്ഞ് പതിനൊന്ന് ലക്ഷത്തിലധികം രൂപ ബാങ്ക് വഴിയും ഗൂഗിള്‍പേ വഴിയും ഇവര്‍ തട്ടിയെടുത്തു.

വിവാഹ സമ്മതം നല്‍കിയാണ് പാര്‍വതി തട്ടിപ്പ് നടത്തിയത്. എന്നാല്‍ ഇവര്‍ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയും ആണെന്നത് മറച്ച്‌ വച്ചു. പ്രതികളെ അടൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button