

ഇന്ത്യയിലെ പ്രമുഖ്യവ്യവസായി അനില്‍ അംബാനിക്ക് കടമായി നൽകിയ തുകയിൽ നിന്ന് 1200 കോടി രൂപ തിരിച്ചുപിടിക്കാന്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിനെ സമീപിച്ചത് അനില്‍ അംബാനിയെ തീർത്തും വെട്ടിലാക്കി. നടപടികള്‍ തുടങ്ങിയതോടെ പ്രമുഖ്യവ്യവസായി അനില്‍ അംബാനി കടുത്ത പ്രതിസന്ധിയിലാണെന്ന റിപ്പോർട്ടുകൾ ആണ് വരുന്നത്. പണം തിരികെ കിട്ടാൻ ആണ് എസ് ബി ഐ, ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുന്നത്.
റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, റിലയന്‍സ് ഇന്‍ഫ്രാടെല്‍ എന്നീ കമ്പനികള്‍ക്കു ബാങ്ക് നല്‍കിയ വായ്പയ്ക്ക് അനില്‍ അംബാനി പഴ്‌സനല്‍ ഗാരന്റി നല്‍കിയിരുന്നു. മറുപടി നല്‍കാന്‍ ഒരാഴ്ചയാണ് അനിലിന് അനുവദിച്ചിരിക്കുന്നത്. പാപ്പര്‍ നിയമത്തിലെ പഴ്‌സനല്‍ ഗാരന്റി വ്യവസ്ഥയനുസരിച്ചാണ് അനില്‍ അംബാനിക്കെതിരെ എസ്ബിഐ നടപടിയെടുക്കുന്നത്. മുന്‍പ് ജയിലിലാകും എന്ന അവസ്ഥയില്‍ അനിലിന്റെ കടം തിരിച്ചടച്ച് സഹോദരനും ഏഷ്യയിലെ ഏറ്റവും സമ്പന്നനുമായ മുകേഷ് അംബാനി അവസാനനിമിഷം രക്ഷയ്‌ക്കെത്തിയിരുന്നു. അതേസമയം റിലയന്‍സ് കമ്യൂണിക്കേഷന്‍സും റിലയന്‍സ് ഇന്‍ഫ്രാടെല്ലും എടുത്ത കോര്‍പ്പറേറ്റ് വായ്പയുമായി ബന്ധപ്പെട്ടാണു നടപടിയെന്നും അനില്‍ അംബാനിയുടെ വ്യക്തിഗത വായ്പയല്ലെന്നും കമ്പനി വക്താവ് പറയുന്നത്.
Post Your Comments