ലൈഫ് മിഷൻ അന്വേഷണം അട്ടിമറിക്കാൻ സ്‌പീക്കർ നിയമസഭ പ്രിവിലേജ് കമ്മിറ്റിയെ കരുവാക്കി.

കോഴിക്കോട് / ലൈഫ് മിഷൻ അന്വേഷണം അട്ടിമറിക്കാൻ സ്‌പീക്കർ നിയമസഭ പ്രിവിലേജ് കമ്മിറ്റിയെ കരുവാക്കിയാതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയുടെ പ്രിവിലേജ് കമ്മിറ്റി നേരത്തെ വിളിച്ചത് തെറ്റാണ്. സ്‌പീക്കർ പക്ഷം പിടിക്കുന്നു. പ്രതിപക്ഷത്തിന്റെ എതിർപ്പ് പോലും കണക്കിലെടുക്കാതെയാണ് പ്രവിലേജ് കമ്മിറ്റി നേരത്തെ വിളിച്ചത്. ചെന്നിത്തല ആരോപിച്ചു. ഇത് സംബന്ധിച്ച് സ്‌പീക്കർക്ക് പ്രതിപക്ഷ നേതാവ് കത്ത് നൽകുന്നുണ്ട്. കെ സി ജോസഫ്, കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദിനെതിരെ ഒമ്പത് മാസം മുമ്പ് പരാതി നൽകിയിട്ടും നിയമസഭ പ്രിവിലേജ് കമ്മറ്റി ഇതുവരെ പരിഗണിച്ചില്ല. സംസ്ഥാനത്ത് മുഴുവൻ സി പി എമ്മുകാർക്കും ജോലി കൊടുക്കാനാണ് നീക്കമാണ് ഇപ്പോൾ നടക്കുന്നത്. കേരളത്തിൽ വ്യാപകമായി അനധികൃത നിയമനം നടക്കുകയാണ്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം അട്ടിമറിക്കാനുളള നീക്കമാണ് സംസ്ഥാനത്ത് നടത്തുന്നത്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം നിയമാനുസൃതമാണ്. ഇ ഡി കോടതിയിൽ കൊടുത്ത റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്. സംസ്ഥാന സർക്കാരിന്റെ പദ്ധതി വിവരങ്ങൾ ശിവശങ്കർ സ്വപ്‌നയ്‌ക്ക് ചോർത്തി നൽകി എന്നാണ് ഇ ഡി റിപ്പോർട്ടിൽ പറയുന്നത്. ബിനീഷിന്റെ വീട്ടിൽ നടന്ന റെയ്ഡിൽ അപാകതയില്ല. മുഖ്യമന്ത്രിക്ക് പോലും ബിനീഷിന്റെ കാര്യത്തിൽ വിശ്വാസമില്ല. ബിനീഷിന്റെ കാര്യത്തിൽ സി പി എമ്മിന് ഇരട്ടത്താപ്പാണ്. ഒരു ഭാഗത്ത് ബിനീഷ് ഒരു വ്യക്തി മാത്രമാണെന്ന് പറയുകയും മറു ഭാഗത്ത് സർക്കാർ ഏജൻസികളെ ഉപയോഗപെടുത്തുകയും ചെയ്യുന്നു. രമേശ് ചെന്നിത്തല പറഞ്ഞു.