CovidKerala NewsLatest News
മലപ്പുറം പൊന്നാനിയിൽ ഒരു സ്‌കൂളിലെ 150 വിദ്യാർഥികൾക്കും 34 അധ്യാപകർക്കും കൊറോണ സ്ഥിരീകരിച്ചു

മലപ്പുറം : പൊന്നാനിയിൽ ഒരു സ്‌കൂളിലെ 150 വിദ്യാർഥികൾക്കും 34 അധ്യാപകർക്കും കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം പൊന്നാനി മാറഞ്ചേരി സർക്കാർ സ്‌കൂളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കുമാണ് കൂട്ടത്തോടെ കൊറോണ സ്ഥിരീകരിച്ചത്.
ഒരു വിദ്യാർഥിക്ക് കൊറോണ സ്ഥിരീകരിച്ചതിനെത്തുടർന്ന് പത്താംക്ലാസ് വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെ 684 പേരെ പരിശോധിക്കുകയായിരുന്നു. കൊറോണ സ്ഥിരീകരിച്ച 150 വിദ്യാർഥികളും പത്താംക്ലാസ്സുകാരാണ്. ആർക്കും രോഗലക്ഷണങ്ങളില്ല.
ഇതേ സ്‌കൂളിൽ ഹയർസെക്കൻഡറി വിദ്യാർഥികളും പഠിക്കുന്നുണ്ട്. അവർക്ക് പരിശോധിച്ചിട്ടില്ല. അവരെയും ഇനി പരിശോധിക്കും. തൃശ്ശൂർ മേഖലയിൽ നിന്നുള്ളവരും ഈ സ്‌കൂളിൽ പഠിക്കുന്നുണ്ട്. എല്ലാവരോടും ക്വാറന്റീനിൽ പോവാൻ നിർദേശിച്ചിട്ടുണ്ട്.