വികസനം ഉറപ്പാക്കാന്‍ പരിശ്രമം നടത്തുന്നു… മോദിയെ പ്രശംസിച്ച് അമിത് ഷാ
അഹമ്മദാബാദ്: പ്രധാന മന്ത്രി നരേന്ദ്ര മോദിയെ വാനോളം പ്രശംസിച്ച് അമിത് ഷാ. മുഖ്യമന്ത്രി പദമൊഴിഞ്ഞിട്ടും സ്വന്തം സംസ്ഥാനത്തിന്റെ വികസനത്തുടര്‍ച്ച ഉറപ്പുവരുത്തുന്ന ഏക നേതാവാണ് നരേന്ദ്രമോദി എന്നായിരുന്നു അമിത് ഷാ പറഞ്ഞത്. ലോക്സഭാ മണ്ഡലമായ ഗാന്ധിനഗറിനു കീഴില്‍ 244 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തറക്കല്ലിട്ട് സംസാരിക്കുകവെയാണ് ഇക്കാര്യം പറഞ്ഞത് .
കൂടാതെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം ആരംഭിച്ച വികസന പ്രവര്‍ത്തനങ്ങള്‍ ഓരോന്നും ഷാ അക്കമിട്ടുനിരതുകയും ചെയ്തു . തന്റെ രാഷ്ട്രീയ ജീവിതത്തില്‍ പലതരം നേതാക്കളെ കണ്ടിട്ടുണ്ട്. ചിലര്‍ തോന്നിയസമയത്ത് പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നു. എന്നാല്‍, മോദിയെപ്പോലെ വികസനം ഉറപ്പാക്കാന്‍ അക്ഷീണ പരിശ്രമം നടത്തുന്ന നേതാക്കളുമുണ്ട് . മോദിയുടെ 14 വര്‍ഷം നീണ്ട മുഖ്യമന്ത്രി ഭരണത്തിലൂടെ ഗുജറാത്തിന് ഏറെ നേട്ടങ്ങളുണ്ടായി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
പദ്ധതിയുടെ ഭാഗമായി ബോപലില്‍ 150 വിദ്യാര്‍ഥികള്‍ക്ക് ഒരേസമയം ഇരുന്ന് വായിക്കാന്‍ സൗകര്യമുള്ള വായനാമുറി,സിവിക് സെന്റര്‍, ഖുമയില്‍ കുടിവെള്ള പദ്ധതി, കമ്യൂണിറ്റി ഹാള്‍ തുടങ്ങിയവ അദ്ദേഹം ഉത്ഘാടനം ചെയ്തു . വെസ്റ്റേണ്‍ റെയില്‍വേയുടെ വിവിധ വികസനപദ്ധതികളും ആരംഭിച്ചു.
നിലവില്‍ വാക്സിനേഷനിലൂടെ കോവിഡില്‍ നിന്ന് ജനങ്ങളെ സുരക്ഷിതരാക്കാനുള്ള സജീവ പദ്ധതികള്‍ സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. അഹമ്മദാബാദില്‍ 45 വയസ്സിനു മുകളിലുള്ള 86 ശതമാനം പേര്‍ക്കും 18നും 45നും ഇടയില്‍ പ്രായമുള്ള 32 ശതമാനം പേര്‍ക്കും വാക്സിന് ലഭിച്ചു എന്ന് പറഞ്ഞ അമിത് ഷാ മറ്റുള്ളവരും വൈകാതെ വാക്സിനേഷന് പൂര്‍ത്തിയാക്കണമെന്നും അഭ്യര്‍ഥിച്ചു.
കോവിഡ് 19 വ്യാപന സാഹചര്യത്തില്‍ ജനങ്ങളില്‍ വാക്സിന് ബോധവത്കരണം നടത്താനും ഭക്ഷ്യധാന്യം എല്ലാവര്ക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെടും ചെയ്തു .