

മൈക്രോ ഫിനാന്‍സ് കേസ് നടക്കുന്നതിനിടെ എസ്എന്‍ഡിപി യൂണിയൻ ഓഫീസിൽ സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയൻ സെക്രട്ടറി കെ.കെ. മഹേശനെയാണ് ഓഫീസിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ ഓഫീസിലെത്തിയ സ്റ്റാഫ് ആണ് മഹേശനെ മരിച്ചനിലയില്‍ കണ്ടത്. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ നടക്കുകയാണ്. മരണ കാരണമെന്ന് അറിവായിട്ടില്ല. പൊലീസ് ജീവനക്കാരുടെ മൊഴിയെടുക്കല്‍ നടത്തുന്നുണ്ട്. സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്ന് അന്വേഷണത്തിന് ശേഷമേ പറയാനാകൂ എന്നാണു പോലീസ് പറഞ്ഞത്.
Post Your Comments