Latest NewsNationalUncategorized

ട്രാൻസ്ജെൻഡറുകൾക്ക് 1500 രൂപ വീതം അടിയന്തര സഹായം നൽകും

ന്യൂ ഡൽഹി: കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ ട്രാൻസ്ജെൻഡറുകൾക്ക് അടിയന്തര സഹായമായി 1500 രൂപ വീതം നൽകാൻ സാമൂഹിക നീതി മന്ത്രാലയം തീരുമാനിച്ചു. ഇവർക്കോ അവരുടെ ഇടയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾക്കോ ആധാർ, ബാങ്ക് അക്കൗണ്ട് നമ്പറുകൾ എന്നിവ നൽകി നിർദിഷ്ട ഗൂഗിൾ ഫോമിൽ (https://forms.gle/H3BcREPCy3nG6TpH7) അപേക്ഷിക്കാം.

ഫോം നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ഡിഫൻസ് വെബ്സൈറ്റിൽ നിന്നും ലഭിക്കും. മന്ത്രാലയത്തിന്റെ കീഴിലുളള സ്വയംഭരണ സംവിധാനമാണിത്. കഴിഞ്ഞ വർഷത്തെ ലോക്ഡൗൺ കാലത്ത് ഇവർക്ക് റേഷൻ കിറ്റുകളും നൽകിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button