CovidLatest NewsNews

ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 63ലക്ഷം കടന്നു

ന്യൂഡൽഹി;ഇന്ത്യയിൽ കോവിഡ് രോ​ഗബാധിതരുടെ എണ്ണം 63 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,821 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്.ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 63,12,585 ആയി. 9,40,705 ആളുകളാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 83.5 ശതമാനം പേർ രോ​ഗമുക്തി നേടിയെന്നത് ആശ്വാസം പകരുന്നു. നിലവിൽ 52,73,202 പേർ കോവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ടു.

അതേ സമയം കോവിഡ് രോ​ഗബാധമൂലം രാജ്യത്ത് മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തിനോടുക്കുകയാണ്. ഇന്നലെ മാത്രം 1,181 പേരാണ് രാജ്യത്ത് കോവിഡ് മൂലം മരിച്ചത്. ഇതോടെ മരണം 98,678 ആയി.

ഏറ്റവും കൂടുതൽ രോഗബാധിതരുള്ള മഹാരാഷ്ട്രയിൽ ആകെ കേസുകൾ 13,84,446 ആയി. 18,317 പേർക്കാണ് ഇന്നലെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചത്. രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള ആന്ധ്രാപ്രദേശിൽ 6,93,484 പേർക്കാണ് രോഗം.

കർണാടകയിൽ 6,01,767 കേസുകളും തമിഴ്നാട്ടിൽ 5,97,602 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉത്തർപ്രദേശിൽ 3,99,082 പേർക്കാണ് രോഗം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button