

രാജ്യത്ത് കൊവിഡ് മരണങ്ങളിൽ വൻ വർധനവ്. 24 മണിക്കൂറിനിടെ രാജ്യത്ത് 2003 കൊവിഡ് മരണങ്ങളാണ് രേഖപ്പെടുത്തിയത്. ഒരുദിവസം റിപ്പോർട്ട് ചെയ്യുന്നത്തിൽ ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്. 10,974 പേർക്കാണ് ഈ സമയത്ത് രോഗം ബാധിച്ചതെന്നും ആരോഗ്യ മന്ത്രാലയത്തിന്‍റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3,54,065 ആയി ഉയർന്നു.
രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 11,903 ആയി ഉയര്‍ന്നു.രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം മൂന്നരലക്ഷം കടന്നിരിക്കുകയാണ്. 3,54,065 കൊവിഡ് കേസുകളാണ് ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 1,55,227 പേരാണ് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്.
മഹാരാഷ്ട്രയില്‍ പുതുതായി രേഖപ്പെടുത്തിയ മരണങ്ങളടക്കം കൊവിഡ് മരണങ്ങള്‍ 5537 ആയി. 11,33445 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീക്കുകയും ചെയ്തു. ഡല്‍ഹിയില്‍ 1837 മരണമാണ് ഉണ്ടായിട്ടുള്ളത്. 44688 പേര്‍ക്ക് രോഗം കണ്ടെത്തിയിട്ടുണ്ട്. 24,577 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തില്‍ 1533 മരണവും 48019 രോഗികളുള്ള തമിഴ്‌നാട്ടില്‍ 528 മരണവും റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments