

കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം രാജ്യത്ത് പുതിയതായി 8,909 പേർക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിക്കപ്പെട്ടു. ഇതുവരെയുള്ള ഒരു ദിവസത്തെ കണക്കുകളിൽ ഏറ്റവും കൂടുതലാണിത്. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിക്കുകയാണ്. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം രണ്ടുലക്ഷത്തിഏഴായിരം കവിഞ്ഞു. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് 2,07,615 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിച്ചിരിക്കുന്നത്. 1,00,302 പേർ ആണ് രാജ്യത്ത് വൈറസ് മുക്തി നേടിയത്. കോവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുന്നുണ്ടെങ്കിലും, രോഗ മുക്തി നേടുന്നവരുടെ എണ്ണവും വർധിക്കുന്നു എന്നതാണ് ആശ്വാസമായിട്ടുള്ളത്. കോവിഡ് ബാധിച്ച് 5,815 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രാജ്യത്തെ കോവിഡ് ബാധിച്ചുള്ള മരണ നിരക്ക് 2.82 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ലോകത്തിലെ ഏറ്റവും കുറവ് മരണനിരക്കാണിത്. ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 65 ലക്ഷത്തോടടുക്കുകയാണ്. 6,452,391 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 382,479 മരണങ്ങളും ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്.
Post Your Comments