രാജ്യത്ത് 27 ശതമാനം സ്കൂൾ വിദ്യാര്‍ഥികൾക്കും ഓൺലൈൻ പഠനത്തിന് ആവശ്യമായ സൗകര്യങ്ങളില്ല.
KeralaNewsNationalLocal NewsEducation

രാജ്യത്ത് 27 ശതമാനം സ്കൂൾ വിദ്യാര്‍ഥികൾക്കും ഓൺലൈൻ പഠനത്തിന് ആവശ്യമായ സൗകര്യങ്ങളില്ല.

രാജ്യത്ത് 27 ശതമാനം സ്കൂൾ വിദ്യാര്‍ഥികൾക്കും ഓൺലൈൻ പഠനത്തിന് ആവശ്യമായ സൗകര്യങ്ങളില്ലെന്നു സര്‍ക്കാര്‍ ഏജൻസിയായ എൻസിഇആര്‍ടിയുടെ സര്‍വെ. എൻസിഇആര്‍ടി നടത്തിയ ഒരു സാമ്പിൾ സര്‍വെയാണ് ഇക്കാര്യം പറയുന്നത്. ലാപ്‍ടോപ്പോ സ്മാര്‍ട്ട് ഫോണുകളോ ഇല്ലാത്ത ഇരുപത്തിയേഴ് ശതമാനം കുട്ടികൾ രാജ്യത്തുണ്ടെന്നാണ് എൻസിഇആര്‍ടി നടത്തിയ സർവ്വേ പറയുന്നത്. വൈദ്യുതി സംവിധാനം തടസ്സപ്പെടുന്നതും പഠനത്തെ നല്ല നിലയിൽ ബാധിക്കുന്നു.
സിബിഎസ്ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ എന്നിവിടങ്ങളിൽ പഠിക്കുന്ന ഇരുപതിനായിരത്തോളം വിദ്യാര്‍ഥികളെ ഉൾപ്പെടുത്തിയാണ് എൻസിഇആര്‍ടിയുടെ സര്‍വെ നടത്തിയത്. 33 ശതമാനം വിദ്യാർത്ഥികൾ ഓൺലൈൻ പഠനത്തെ എതിര്‍ത്തു.
ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതും പഠനഭാരം വര്‍ധിപ്പിക്കുന്നതുമാണെന്നാണ് എതിര്‍പ്പിന്റെ കാരണങ്ങളായി അവർ ചൂണ്ടിക്കാണിക്കുന്നത്.ഓൺലൈൻ പഠനം സൗകര്യപ്രദമാണെങ്കിലും കണക്ക്, സയൻസ് വിഷയങ്ങളുടെ പഠനത്തിന് ഓൺലൈൻ അപര്യാപ്തമാണെന്ന് അഭിപ്രായപ്പെട്ടവരാണ് ബഹുഭൂരിപക്ഷവും. അധ്യാപകരുടെ കൂടുതൽ ശ്രദ്ധ ഈ വിഷയങ്ങൾക്ക് ആവശ്യമുണ്ടെന്നാണ് വിദ്യാർത്ഥികൾ പറയുന്ന മുഖ്യമായ കാര്യം.
കോവിഡ് കാരണം വിദ്യാലയങ്ങള്‍ തുറക്കാനാകാത്ത സാഹചര്യത്തിലാണ് ഓൺലൈൻ പഠന രീതി എന്ന സംവിധാനം കൊണ്ട് വരുന്നത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി 84 ശതമാനം പേരും ആശ്രയിക്കുന്നത് സ്മാര്‍ട് ഫോണിനെയാണ്. മറ്റുള്ളവര്‍ ലാപ്‍ടോപ്പിനെയും. റേഡിയോയും ടിവിയും ആശ്രയിക്കുന്നവര്‍ നന്നേക്കുറവ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് എൻസിഇആര്‍ടി പഠനം സംബന്ധിച്ച വിവരം പുറത്തുവിട്ടിരിക്കുന്നത്.

Related Articles

Post Your Comments

Back to top button