കൊച്ചിയില്‍ 27 വയസുള്ള യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; നാലു പേര് അറസ്റ്റില്‍

കൊച്ചി: 27 വയസുള്ള യുവതിയെ ലഹരിമരുന്ന് നല്കി രണ്ട് ദിവസത്തോളം കാക്കനാട്ടെ ഹോട്ടലില്‍ തടവില്‍വച്ച് പീഡിപ്പിച്ചെന്ന്് പരാതി. സംഭവത്തില്‍ നാല് പേര് അറസ്റ്റിലായി. മലപ്പുറം സ്വദേശിനിയായ മോഡലാണ് താന്‍ പീഡിപ്പിക്കപ്പെട്ടെന്ന പരാതിയുമായി ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. കൊച്ചി സ്വദേശികളായ അജ്മല്‍, സലിന്, ഷമീര്‍, ക്രിസ്റ്റീന എന്നിവരാണ് പിടിയിലായത്.
യുവതിയുടെ ചിത്രങ്ങള്‍ പ്രതികള്‍ മൊബൈലില്‍ പകര്‍ത്തിയെന്നും പരാതിയില്‍ പറയുന്നു. സലിന്റെ ക്ഷണം സ്വീകരിച്ച് കാക്കനാട്ടെ ക്രിസ്റ്റിന റസിഡന്‍സി എന്ന ഹോട്ടലില്‍ യുവതി എത്തി. തുടര്‍ന്ന് ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്കി യുവതിയെ മൂന്നു പേര് ചേര്‍ന്ന് രണ്ടു ദിവസം പീഡിപ്പിക്കുകയായിരുന്നു. ഹോട്ടല്‍ ഉടമയായ ക്രിസ്റ്റിന സലിന്, അജ്മല്‍, ഷമീര്‍ എന്നിവര്‍ക്ക് വേണ്ട എല്ലാ ഒത്താശകളും ചെയ്തുകൊടുത്തു.
ഭര്‍ത്താവില്‍ നിന്നും അകന്നുകഴിയുന്ന യുവതിക്ക് ഒരു കുട്ടിയുമുണ്ട്. ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളിലാണ് താന്‍ പീഡിപ്പിക്കപ്പെട്ടതെന്ന് യുവതി മജിസ്ട്രേറ്റിന് മുന്‍പാകെ നല്കിയ മൊഴിയില്‍ പറഞ്ഞിട്ടുണ്ട്. മോഡലുകളുടെ മരണത്തിന് ശേഷം കൊച്ചിയില്‍ നടന്ന മറ്റൊരു ക്രൂര കുറ്റകൃത്യം കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. സൈജു തങ്കച്ചന്റെ ലഹരിമരുന്ന് ബന്ധമടക്കം പുറത്തുവന്നതിന് പിന്നാലെയാണ് കൊച്ചിയില്‍ വീണ്ടും ലഹരിമരുന്ന് കൊടുത്ത് സ്ത്രീയെ രണ്ട് ദിവസം തുടര്‍ച്ചയായി പീഡിപ്പിച്ചെന്ന ഗുരുതരമായ കുറ്റകൃത്യം കൂടി പുറത്തുവരുന്നത്.