ഫൈസർ കൊവിഡ് വാക്‌സിന്റെ ഇറക്കുമതിക്കും വിതരണത്തിനും കമ്പനി അനുമതി തേടി.

ന്യൂഡൽഹി/ ഫൈസർ കൊവിഡ് വാക്‌സിൻ ഇന്ത്യയിൽ ഉപയോഗി ക്കാൻ അനുമതി തേടി ഡ്രഗ്‌സ് കൺട്രോളർ ഒഫ് ഇന്ത്യയ്ക്ക് ഫൈസർ കമ്പനി അപേക്ഷ നൽകി. അടിയന്തരമായി വാക്‌സിന്‍ വിതരണത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഡിസംബര്‍ നാലിനാണ് ഫോം സിടി 18 പ്രകാരം ഫൈസര്‍ അപേക്ഷ നല്‍കിയത്. തങ്ങളുടെ വാക്‌സി ൻ ഇന്ത്യയിൽ ഇറക്കുമതി ചെയ്ത് വിതരണം ചെയ്യാൻ അനുവദിക്ക ണമെന്നാണ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്. ഫൈസർ വാക്‌സിൻ ഇന്ത്യയിൽ ഇതുവരെ പരീക്ഷണം നടത്തിയിട്ടില്ല. സാധാരണ ഇന്ത്യ യിൽ പരീക്ഷണം നടത്തിയ വാക്‌സിനുകൾക്കാണ് ഡ്രഗ്‌സ് കൺട്രോ ളർ ഒഫ് ഇന്ത്യ അനുമതി നൽകാറുള്ളത്. ഫൈസർ കൊവിഡ് വാക്‌സിൻ 95% ശതമാനം വിജയകരമെന്നാണ് ശാസ്ത്ര ലോകം ഇതിനകം അവകാശപ്പെടുന്നത്. വാക്‌സിൻ മൈനസ് 70 ഡിഗ്രിയില്‍ സൂക്ഷിക്കേണ്ടി വരുമെന്ന ഒരൊറ്റ വെല്ലുവിളി മാത്രമാണ് ഉള്ളത്. ഫൈസർ വാക്‌സിന് ഇതിനകം ബ്രിട്ടനും ബഹ്‌റൈനും അനുമതി നൽകിയിട്ടുണ്ട്.