ആരാധകര്‍ക്ക് മറുപടിയായി വീണ്ടും കിടിലം ഫിറോസ്
ജനപ്രീയ ടെലിവിഷന്‍ ഷോ ആയിരുന്നു ബിഗ് ബോസ്. കോവിഡ് വ്യാപനം രൂക്ഷമായതോടെ ബിഗ് ബോസ് മലയാളം സീസണ്‍ 3 ഫൈനലിന്‍ തൊട്ടു പിന്നാലെ ചിത്രീകരണം നിര്‍ത്തിവയ്‌ക്കേണ്ട അവസ്ഥ വന്നു. ഇതോടെ പ്രേക്ഷരുറ്റു നോക്കുന്നത് ആരാണ് വിജയി എന്നതാണ്. ചെന്നൈയില്‍ വച്ച് ഫൈനല്‍ നടത്തിയെങ്കിലും ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്ത് മാത്രമേ ആരാണ് വിജയി എന്ന് പ്രഖ്യാപിക്കുകയുള്ളു.
അതുവരെയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. അതേസമയം ബിഗ് ബോസിലെ താരങ്ങളെല്ലാം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയവരാണ്. അത്തരത്തിലൊരാളാണ് കിടിലം ഫിറോസ്. സമൂഹമാധ്യമങ്ങളില്‍ കിടിലം ഫിറോസിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പാണ് ചര്‍ച്ചയാകുന്നത്. ആരാധകരില്‍ ചിലര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ഫാന്‍ ഫൈറ്റിനെതിരെ പ്രതികരിക്കുന്നതായിരുന്നു അദ്ദേഹം. തങ്ങള്‍ക്കില്ലാത്ത വെറുപ്പ് ആരാധകര്‍ എന്തിനാണ് കൊണ്ടുനടക്കുന്നതെന്ന ചോദ്യവുമായാണ് കുറിപ്പ് ആരംഭിക്കുന്നത്. ഒപ്പം മത്സരഫലത്തെക്കുറിച്ചുള്ള ചില ചോദ്യങ്ങള്‍ക്കും മറുപടിയും.
‘വലിയൊരു എന്റര്‍ടെയ്ന്‍മെന്റ് നൈറ്റ് ആയിരിക്കും ഓഗസ്റ്റ് ഒന്നിന് നടക്കാനിരിക്കുന്ന ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെ. ഞങ്ങള്‍ നാട്ടില്‍ തിരിച്ചെത്തി ഒന്നുരണ്ട് ദിവസം കഴിയുന്നു. അപ്പോഴേക്ക് സോഷ്യല്‍ മീഡിയ വീണ്ടും സജീവമായിരിക്കുകയാണ്. ഫാന്‍ ആര്‍മികള്‍ അങ്ങോട്ടുമിങ്ങോട്ടും വീണ്ടും അടി ആരംഭിച്ചിരിക്കുകയാണ്. അതിനെക്കുറിച്ചാണ് പറയാനുള്ളത്.
അത് ഒപ്പം മത്സരിച്ചവര്‍ക്കൊക്കെ സങ്കടമാവുന്നുണ്ട്. ഞാന്‍ ഒരിക്കല്‍ക്കൂടി പറയട്ടെ. ഞങ്ങള്‍, അവിടെ മത്സരിച്ച 19 പേരും അടുത്ത സുഹൃത്തുക്കളാണ്. നിങ്ങള്‍ കാണുന്ന ഒരു ഇമേജ് അല്ല ഞങ്ങളുടെ മനസ്സുകള്‍ക്കുള്ളത്. എതിരാളി, ശത്രു എന്നൊക്കെ പറയുമ്പോള്‍ അതൊക്കെ ആ ഗെയിമിന് അകത്താണ്. അവിടെ പരസ്പരം കലിപ്പും അടിയുമൊക്കെ ഉണ്ടാവും. അതിനാണല്ലോ അങ്ങോട്ട് പോകുന്നത്. അത് അവിടെനിന്ന് ഇറങ്ങിയപ്പോള്‍ കഴിഞ്ഞു. മത്സരാര്‍ഥികള്‍ സ്‌നേഹത്തോടെയും സന്തോഷത്തോടെയും പിരിഞ്ഞ സീസണ്‍ കൂടിയാണ് ഇത്. ആരും പരസ്പരം വൈരാഗ്യം സൂക്ഷിക്കുന്നില്ല. മത്സരാര്‍ഥികളോട് അന്ധമായ ആരാധന സൂക്ഷിക്കുന്ന സോഷ്യല്‍ മീഡിയയിലെ കുറച്ചു പേര്‍ക്ക് മാത്രമാണ് ഈ പ്രശ്‌നം.’
നിങ്ങള്‍ ആരെയാണോ ആരാധിക്കുന്നത് ആ ആളും ഞാനും തമ്മില്‍ പ്രശ്‌നമില്ല. അവിടെ ഏറ്റവും കൂടുതല്‍ അടി നടന്നത് ഞാനും പൊളി ഫിറോസും തമ്മിലാണ്. പക്ഷേ ഞങ്ങള്‍ അടുത്ത സുഹൃത്തുക്കലാണ്. ഷോയിലേക്ക് പോകുന്നത് ജയിക്കാന്‍ വേണ്ടിയല്ലേ? വെറുതെ ഇരിക്കാന്‍ അവര്‍ സമ്മതിക്കുകയുമില്ല. അതുകൊണ്ടുതന്നെ അവിടെവച്ച് പ്രശ്‌നങ്ങളൊക്കെ ഉണ്ടായിരുന്നു. പക്ഷേ അതൊക്കെ അവിടെനിന്ന് ഇറങ്ങിയപ്പോള്‍ കഴിഞ്ഞു. കൂട്ടത്തിലൊരാള്‍ ജയിക്കുന്നത് കാണുമ്പോള്‍ മനസ് നിറയും. ഈ സീസണ്‍ കഴിയുമ്പോള്‍ ആരും തമ്മില്‍ വ്യക്തിവൈരാഗ്യം സൂക്ഷിക്കരുതെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. അത്തരം ഒരു വ്യക്തിവൈരാഗ്യവും മത്സരാര്‍ഥികള്‍ക്കിടയില്‍ ഇല്ല. ഇതായിരുന്നു ഫെയ്‌സ്ബുക്ക് കുറിപ്പ്