50 വ​ര്‍​ഷ​ത്തി​നു​ള്ളി​ലെ ഏ​റ്റ​വും മോ​ശ​മാ​യ ഭ​ക്ഷ്യ പ്ര​തി​സ​ന്ധി​
World

50 വ​ര്‍​ഷ​ത്തി​നു​ള്ളി​ലെ ഏ​റ്റ​വും മോ​ശ​മാ​യ ഭ​ക്ഷ്യ പ്ര​തി​സ​ന്ധി​

ക​ഴി​ഞ്ഞ 50 വ​ര്‍​ഷ​ത്തി​നു​ള്ളി​ലെ ഏ​റ്റ​വും മോ​ശ​മാ​യ ഭ​ക്ഷ്യ പ്ര​തി​സ​ന്ധി​യു​ടെ വ​ക്കി​ലാ​ണ് ലോ​കം നിൽക്കുന്നതെന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ. വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​ക്കാ​ന്‍ ദ്രു​ത​ഗ​തി​യി​ലു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​നി​വാ​ര്യ​മാ​ണെ​ന്നാണ് സം​ഘ​ട​ന ലോ​ക രാ​ജ്യ​ങ്ങ​ള്‍​ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍​കുന്നത്.
കൊ​റോ​ണ വൈ​റ​സ് മ​ഹാ​മാ​രി​യെ തു​ട​ര്‍​ന്നു​ണ്ടാ​കു​ന്ന മാ​ന്ദ്യം പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ള്‍​ക്ക് പോ​ഷ​കാ​ഹാ​രം​പോ​ലും അ​പ്രാ​പ്യ​മാ​ക്കി​ത്തീ​ര്‍​ക്കുമെന്നു യു​എ​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ അൻറോണിയോ ഗു​ട്ടെ​റ​സ് ആ​ണ് പറഞ്ഞിട്ടുള്ളത്. ഭ​ക്ഷ​ണ​ത്തി​ന് ഇ​തു​വ​രെ ഒ​രു ബു​ദ്ധി​മു​ട്ടും അ​നു​ഭ​വി​ച്ചി​ട്ടി​ല്ലാ​ത്ത രാ​ജ്യ​ങ്ങ​ള്‍ പോ​ലും പ്ര​ശ്ന​ങ്ങ​ള്‍ നേ​രി​ട്ടേ​ക്കാം. ഇ​തി​നെ നേ​രി​ടാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഗു​ട്ടെ​റ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

Related Articles

Post Your Comments

Back to top button