ഉച്ചവരെ 50.52% പോളിങ്, സിപിഎം ചിഹ്നം പതിച്ച മാസ്ക് ധരിച്ച് എത്തിയ പ്രിസൈഡിങ് ഓഫിസറെ പുറത്താക്കി.

തിരുവനന്തപുരം/ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നടക്കുന്ന അഞ്ച് ജില്ലകളില്‍ മികച്ച പോളിംഗ്. ഉച്ചക്ക് ഒന്നര മണിവരെ 50.52% പോളിങ് ആണ് രേഖപ്പെടുത്തിയത്. പോളിംഗ് ശതമാനത്തിൽ മുന്നിൽ നിൽക്കുന്ന ആലപ്പുഴ ജില്ലയിൽ 52.95% രേഖപ്പെടുത്തി. തിരുവനന്ത പുരം 46.72%. കൊല്ലം 50.53%, പത്തനംതിട്ട 51.12%, ഇടുക്കി 51.79% എന്നിങ്ങനെയാണു മറ്റു ജില്ലകളിലെ പോളിങ് ശതമാനം. തിരുവനന്ത പുരം കോർപറേഷനിൽ 1.30 വരെ 38. 87 ശതമാനം പേരും, കൊല്ലം കോർപറേഷനിൽ 41.51 ശതമാനവും സമ്മതിദായകർ വോട്ടു രേഖപ്പെടുത്തി.
കൊല്ലം പന്മന പഞ്ചായത്തിലെ 2 വാർഡുകളിലും ആലപ്പുഴ ചെട്ടി കുളങ്ങര പഞ്ചായത്തിലെ ഒരു വാർഡിലും ഓരോ സ്ഥാനാർഥികൾ മരിച്ചതിനാൽ വോട്ടെടുപ്പ് മാറ്റി വെച്ചിരിക്കുകയാണ്. 5 ജില്ലകളി ലായി ആകെ 88.26 ലക്ഷം വോട്ടർമാരാണ് ആകെ ഉള്ളത്. വൈകിട്ട് 6 വരെയാണ് സമ്മദിദായകർക്ക് വോട്ട് രേഖപ്പെടുത്താ നാവുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 395 തദ്ദേശ സ്ഥാപനങ്ങളിലെ 6911 വാർഡുകളിലേക്ക് നടക്കുന്ന തെരെഞ്ഞെടുപ്പിൽ 24,584 സ്ഥാനാർഥികൾ ആണ് ഇക്കുറി മാറ്റുരക്കുന്നത്.
കൊല്ലത്ത് സിപിഎം ചിഹ്നം പതിച്ച മാസ്ക് ധരിച്ച് പ്രിസൈഡിങ് ഓഫിസർ ഡ്യൂട്ടിക്കെത്തിയ സംഭവം വിവാദമായതോടെ അവരെ തെരഞ്ഞെടുപ്പ് ജോലികളിൽ നിന്ന് മാറ്റി. കൊറ്റങ്കര ഗ്രാമപഞ്ചായ ത്തിലെ കോളശ്ശേരി വാർഡിലെ ഒന്നാം നമ്പർ ബൂത്തിലാണ് സംഭവം ഉണ്ടായത്. ഉദ്യോഗസ്ഥയ്ക്കെതിരെ യുഡിഎഫ് പരാതി നൽകിയ തിനെ തുടർന്ന് അന്വേഷിച്ചു റിപ്പോർട്ടു സമർപ്പിക്കാൻ ആർഡിഒയെ ജില്ലാ കലക്ടർ ബി. അബ്ദുൽ നാസർ ചുമതലപ്പെടുത്തി. രാവിലെ മുതല്‍ പോളിംഗ് ബൂത്തുകളില്‍ നീണ്ട ക്യൂവാണുണ്ടായത്. കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണത്തിലാണ് പോളിംഗ് നടക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തു ന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ചിലയിടങ്ങളില്‍ വോട്ടിംഗ് മെഷീനുകള്‍ വോട്ടെടുപ്പിന് തടസ്സമുണ്ടാക്കി. പലപ്പോഴും വോട്ടര്‍മാരുടെ ആവേശത്തിനു മുന്നില്‍ കൊവിഡ് കരുതലും സാമൂഹിക അകലവും പാലിക്കപ്പെട്ടില്ല എന്ന ആക്ഷേപവും ഉയരുകയുണ്ടായി.