അര്‍ബുദ ബാധയെ ധീരതയോടെ നേരിട്ടു, ജനങ്ങള്‍ക്ക് ആത്മവിശ്വാസമേകി; നന്ദുവിന് ആദരാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം ; അര്‍ബുദ ബാധയെ അസാമാന്യ ധീരതയോടെ നേരിട്ട തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശി നന്ദു മഹാദേവന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിസന്ധികള്‍ക്കു മുമ്ബില്‍ പതറാതെ രോഗാവസ്ഥയെ നേരിടാനുള്ള ആത്മവിശ്വാസം ജനങ്ങളിലേക്ക് പകര്‍ന്ന വ്യക്തിത്വമാണ് നന്ദുവെന്ന് മുഖ്യമന്ത്രി ഫേസ് ബുക്കില്‍ കുറിച്ചു. നാലു വര്‍ഷത്തിലധികമായി അര്‍ബുദ ബാധിതനായിരുന്ന നന്ദു കോഴിക്കോട് എം വി ആര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ മരണപ്പെടുകയായിരുന്നു.
മുഖ്യമന്ത്രിയുടെ എഫ് ബി കുറിപ്പ്:
അര്‍ബുദ രോഗത്തിനെതിരെ അതിജീവനത്തിന്റെ സന്ദേശം സമൂഹത്തിനു നല്‍കിയ തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശി നന്ദു മഹാദേവന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. അസാമാന്യമായ ധീരതയോടെ തന്റെ രോഗാവസ്ഥയെ നേരിട്ട നന്ദു പ്രതിസന്ധികള്‍ക്ക് മുന്‍പില്‍ പതറാതെ, അവയെ നേരിടാനുള്ള ആത്മവിശ്വാസം ജനങ്ങളിലേയ്ക്ക് പകര്‍ന്നു. സ്‌നേഹത്തിലൂടെയും അനുകമ്ബയിലൂടെയും മനുഷ്യരെ പ്രചോദിപ്പിച്ചു. നന്ദുവിന്റെ വിയോഗം നാടിന്റെ നഷ്ടമാണ്. കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ദു:ഖത്തില്‍ പങ്കു ചേരുന്നു. ആദരാഞ്ജലികള്‍.