CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNationalNews

70 കുട്ടികളെ ചൈല്‍ഡ് പോണ്‍ റാക്കറ്റിന്റെ ഇരകളാക്കി,എച്ച്.ഐ.വി ബാധിതരാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോർട്ട്.

ലഖ്‌നൗ / സ്ത്രീകൾക്കും പെൺ കുട്ടികൾക്കും നേരെയുള്ള അക്രമങ്ങൾക്ക് പേരുകേട്ട ഉത്തര്‍പ്രദേശില്‍ നിന്ന് ഒരു കൊടും ക്രൂരതയുടെ വാർത്തകൂടി. ഉത്തര്‍പ്രദേശിലെ സർക്കാർ സർവീസിൽ ജോലി നോക്കി വരുന്ന ഒരു ജൂനിയര്‍ എഞ്ചിനീയർ 70 കുട്ടികളെ ചൈല്‍ഡ് പോണ്‍ റാക്കറ്റിന്റെ ഇരയാക്കിയതായ വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്.

യു.പിയിലെ സര്‍ക്കാറിനെ ഞെട്ടിച്ചിരിക്കുന്ന സംഭവം ഇപ്പോൾ സി.ബി.ഐ അന്വേഷണത്തിലാണ്. യു.പിയിലെ സര്‍ക്കാര്‍ ജൂനിയര്‍ എഞ്ചിനീയറായ രാം ഭവാന്‍ 70 കുട്ടികളെ ലൈംഗികാതിക്രമണത്തിന് ഇരയാക്കുകയും ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുകയായിരുന്നു. നിർധന കുടുംബങ്ങളിൽ പെട്ട ഇരകളായ 70 കുട്ടികളും എച്ച്.ഐ.വി ബാധിതരാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ ആണ് പുറത്ത് വന്നിരിക്കുന്നത്. 4 വയസ്സുള്ള കുട്ടികള്‍ മുതല്‍ 22 വയസ്സ് വരെയുള്ളവര്‍ ചൂഷണത്തിന് ഇരയായിട്ടുണ്ട്.

പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടികളെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിക്കുകയും, ഉള്ളടക്കം ഫോട്ടോകളാണ്, വീഡിയോകളായും ഇന്റര്‍നെറ്റില്‍ വിറ്റതിനും രാം ഭവാനെ നവംബറില്‍ ആണ് സി.ബി.ഐ അറസ്റ്റ് ചെയ്യുന്നത്. ലൈംഗികാതിക്രമണത്തിന് ഇരയായ കുട്ടികളില്‍ രാം ഭവൻ എന്ന എൻജിനീയറുടെ ബന്ധുക്കള്‍ വരെ ഉണ്ടെന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന വിവരം. സി.ബി.ഐ അന്വേഷണത്തിൽ ഇരകളുടെ മുഴുനീള മൊഴികൾ മുഴുവൻ ഇയാളുടെ കൊടും ക്രൂതകളുടെ കഥകളാണ് പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button