കോവിഡ് ഭീഷണിക്കിടയില്‍ കന്‍വര്‍ യാത്രയ്ക്ക് അനുമതി നല്‍കി യുപി സര്‍ക്കാര്‍; നോട്ടീസ് അയച്ച് സുപ്രീംകോടതി
ഡല്‍ഹി: കോവിഡ് -19 ഭീഷണി ഉണ്ടായിരുന്നിട്ടും അടുത്ത ആഴ്ച മുതല്‍ കന്‍വര്‍ യാത്ര അനുവദിക്കാനുള്ള തീരുമാനത്തില്‍ സുപ്രീം കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നോട്ടീസ് നല്‍കി. ഇക്കാര്യം സ്വന്തമായി ഏറ്റെടുത്ത കോടതി യുപി സര്‍ക്കാരിനോട് പ്രതികരണം തേടി. കേന്ദ്രത്തിനും കോടതി നോട്ടീസ് ല്‍കിയിട്ടുണ്ട്. ഈ വിഷയത്തില്‍ അടുത്ത വാദം വെള്ളിയാഴ്ച നടക്കും.
കന്‍വര്‍ യാത്ര ജൂലൈ 25 മുതല്‍ ‘മിനിമം ആളുകളുമായി’ നടക്കാമെന്നും ‘കോവിഡ് -19 പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പാക്കാമെന്നും’ ചൊവ്വാഴ്ച യുപി സര്‍ക്കാര്‍ പറഞ്ഞു. പങ്കെടുക്കുന്ന തീര്‍ഥാടകര്‍ക്ക് ആവശ്യമെങ്കില്‍ നെഗറ്റീവ് RT-PCR പരിശോധന നിര്‍ബന്ധമാക്കാം. ‘കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായി പാലിക്കുന്നത് ഉറപ്പാക്കണം.
കന്‍വര്‍ യാത്രയുടെ സുരക്ഷിതവും വിജയകരവുമായ പ്രവര്‍ത്തനത്തെക്കുറിച്ച് യാതൊരു മടിയും ഉണ്ടാകരുത്, ‘യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.