CovidEditor's ChoiceHealthKerala NewsLatest NewsLocal NewsNews
തിരുവനന്തപുരത്ത് അഗതി മന്ദിരത്തില്‍ കോവിഡ് വ്യാപനം; 108 പേര്‍ക്ക് രോഗബാധ

തിരുവനന്തപുരം: തലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. വെമ്പായം വേറ്റിനാട് ശാന്തിമന്ദിരത്തിലെ 108 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 140 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് 108 പേര്‍ക്ക് വെെറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഇവിടെ ആറ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
മൂന്ന് ദിവസം മുന്‍പ് ഇവിടുത്തെ ഒരു അന്തേവാസിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതിന് പിന്നാലെ മറ്റ് ചിലര്‍ക്ക് പനിയും തലവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാലുപേരെ നെടുമങ്ങാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് അഗതിമന്ദിരത്തിലെ മുഴുവന്‍ പേര്‍ക്കും ആരോഗ്യവകുപ്പ് പരിശോധന നടത്തിയപ്പോള്‍ 108 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു