Editor's ChoiceEducationKerala NewsLatest NewsLocal NewsNews
കീം 2020 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.

കീം 2020 കേരള എൻജിനീയറിങ്, അഗ്രിക്കൾച്ചറൽ, മെഡിക്കൽ,പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. എൻജിനീയറിങ്ങിന് 56,599 പേരും, ഫാർമസി കോഴ്സുകൾക്ക് 44,390 പേരും യോഗ്യത നേടി. www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ഫലം കാണാം.
കേരള സർവകലാശാല, മഹാത്മാഗാന്ധി സർവകലാശാല, കാലിക്കറ്റ് സർവകലാശാല, കണ്ണൂർ സർവകലാശാല, കേരള കാർഷിക സർവകലാശാല എന്നിവയാണ് കീം ഉപയോഗിച്ച് അവരുടെ പ്രഫഷനൽ കോഴ്സുകളിലേക്ക് പ്രവേശനം നൽകുന്നത്. കോവിഡ് പ്രതിസന്ധിക്കിടെയാണ് കീം പരീക്ഷകൾ നടത്തിയത്.