CinemaEditor's ChoiceKerala NewsLatest NewsLocal NewsMovieNews

മിയ ഇനി അശ്വിന് സ്വന്തം

കൊച്ചി: നടി മിയ ബിസിനെസ്സുകാരനായ അശ്വിന്‍ ഫിലിപ്പും വിവാഹിതരായി. എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വച്ചായിരുന്നു വിവാഹം. ലോക്ക്ഡൗണ്‍ നാളുകളിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയവും മനസമ്മതവും നടന്നത്.വളരെ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം.

കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് കൊണ്ടായിരുന്നു വിവാഹം നടത്തിയത്. ഇരുവരും പള്ളിയിലേക്ക് മാസ്കും വെച്ചാണ് കയറി വന്നത്. ഓഫ് വൈറ്റ് നിറമുള്ള ഗൗൺ ആയിരുന്നു മിയയുടെ വിവാഹ വസ്ത്രം. കൈയിൽ ബോക്കയുമായിട്ടാണ് മിയ എത്തിയത്. വിവാഹവസ്ത്രത്തിനൊപ്പം വളരെ ചുരുക്കം ആക്‌സസറീസ് മാത്രമേ ഉണ്ടായിരുന്നുള്ളു.കോട്ടും സ്യൂട്ടുമായിരുന്നു അഷ്‌വിന്റെ വേഷം. വധു വരന്മാരുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിന്റെ ചടങ്ങുകളിൽ പങ്കെടുത്തിരുന്നത്. ക്രിസ്ത്യൻ ആചാരപ്രകാരം എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ വച്ച് ലളിതമായിട്ടായിരുന്നു വിവാഹം.

എറണാകുളം സ്വദേശിയും വ്യവസായിയുമായ ആഷ്‍വിൻ ഫിലിപ്പ് ആണ് മിയയുടെ വരൻ. മെയ് 30നായിരുന്നു ഇവരുടെ വിവാഹനിശ്ചയം. പാലാ സെൻറ് തോമസ് കത്തീഡ്രലിൽ വച്ച് കഴിഞ്ഞ മാസാവസാനം മനസമ്മതവും നടന്നിരുന്നു. മനസമ്മത ചടങ്ങിലും അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമായിരുന്നു ക്ഷണം.

വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹമാണ് മിയയുടേത്. എറണാകുളം ആലംപറമ്പിൽ ഫിലിപ്പിന്റെയും രേണുവിന്റെയും മകനാണ് . പാലാ തുരുത്തിപ്പള്ളില്‍ ജോര്‍ജിന്റെയും മിനിയുടെയും മകളാണ് മിയ.കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പ്രചരിച്ച മിയയുടെ ബ്രൈഡല്‍ ഷവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.പൃഥ്വിരാജ് നായകനായ ഡ്രൈവിംഗ് ലൈസന്‍സ് ആണ് മിയയുടെ ഏറ്റവും ഒടുവില്‍ റിലീസായ സിനിമ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button