എന്റെ പേര് പറഞ്ഞാൽ ആരും വാടക വീട് തരില്ല,താമസിക്കാൻ വീട് അന്വേഷിച്ച് രഹ്ന ഫാത്തിമ

രഹ്നക്ക് ആരും വീട് വാടകക്ക് കൊടുക്കുന്നില്ല.ക്വാർട്ടേഴ്സ് ഒഴിഞ്ഞുകൊടുക്കാൻ നോട്ടീസ് കിട്ടിയിരിക്കുന്ന സാഹചര്യത്തിൽ തനിക്ക് വീട് കിട്ടാത്ത അവസ്ഥ രഹ്ന ഫാത്തിമ ഫേസ് ബുക്ക് വഴി പങ്കുവെച്ചിരുന്നു.
ആരും വാടക വീട് നൽകുന്നില്ലെന്ന പരാതിയുമായി രഹ്ന ഫാത്തിമ ഫേസ് ബുക്കിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്.12 വർഷമായി താമസിച്ചു വന്നിരുന്ന ക്വാർട്ടേഴ്സ് ഒഴിയാൻ നോട്ടീസ് കിട്ടിയിരിക്കുകയാണ്. ഈ ആഴ്ചയാണ് അവസാന ഡേറ്റ്. എന്നാൽ തന്റെ പേര് പറഞ്ഞാൽ വീട് കിട്ടാത്ത അവസ്ഥയാണെന്ന് രഹ്ന പറയുന്നു. ഫെയ്സ്ബുക്കിലൂടെയാണ് രഹ്ന വീടന്വേഷിക്കുകയാണ്.
പോസ്റ്റിങ്ങനെ,
എറണാകുളം സിറ്റി പരിസരപ്രദേശത്തു എനിക്കും പങ്കാളി, അമ്മമാർ , അച്ഛൻ, കുട്ടികൾ അടക്കം താമസിക്കാൻ 3ബെഡ്റൂം എങ്കിലും ഉള്ള ഒരു വീട് വാടകക്ക് ആവശ്യമുണ്ട്. അമ്മ ഡയാലിസിസ് പേഷ്യന്റ് ആയതിനാലും സ്റ്റെപ്പ് കയറാൻ ബുദ്ധിമുട്ട് ഉള്ളതിനാലും ഗ്രൗണ്ട് ഫ്ലോർ ആണ് അഭികാമ്യം. (Rent മാക്സിമം 15k)
12വർഷമായി താമസിച്ചു വന്നിരുന്ന bsnl കോർട്ടേഴ്സ് ഒഴിയാൻ നോട്ടീസ് കിട്ടിയിരിക്കുകയാണ്. ഈ ആഴ്ചയാണ് അവസാന ഡേറ്റ്. എനിക്ക് എതിരെ എടുക്കപ്പെട്ട കേസുകളും അതിന് മാധ്യമങ്ങളും സർക്കാരും പൊതു ജനത്തിന് കൊടുത്ത ഇമേജ്ഉം കാരണം എന്റെ പേര് പറഞ്ഞാൽ വീട് കിട്ടാത്ത അവസ്ഥയാണ്.
വാടക കൃത്യമായി തരുമെന്നും വീട് വൃത്തി ആയി നോക്കുമെന്നും മാത്രമേ എനിക്ക് ഉറപ്പ് നൽകാനാകൂ. അല്ലാതെ എന്റെ വ്യക്തിത്വം പണയംവെക്കാൻ കഴിയില്ല. എനിക്കും ഫാമിലിക്കും താമസത്തിന് അനുയോജ്യമായ വീട് നിങ്ങളുടെ കെയ്റോഫിൽ ഉണ്ടെങ്കിൽ അറിയിക്കുക.രഹ്ന കുറിച്ചിരിക്കുന്നു.