DeathEditor's ChoiceKerala NewsLatest NewsLocal NewsNationalNews
മുന്‍ കോവളം എംഎല്‍എ ജോര്‍ജ് മേഴ്‌സിയര്‍(66) അന്തരിച്ചു.

കോണ്‍ഗ്രസ് നേതാവും മുന്‍ കോവളം എംഎല്‍എയുമായ ജോര്‍ജ് മേഴ്‌സിയര്‍(66) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ ആയിരുന്നു. രാത്രി 7.20 ഓടെ ആണ് മരണം.ഭാര്യ: പ്രസന്ന, മക്കള്‍: അരുണ്‍ ജോര്‍ജ്, അനൂപ് ജോര്‍ജ്. കെപിസിസി എക്‌സിക്യൂട്ടീവ് അംഗം, ജില്ലാ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജോര്‍ജ് മേഴ്‌സിയറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി, മുന്‍ കെപിസിസി പ്രസിഡന്റുമാരായ എം.എം ഹസ്സന്‍, വി.എം. സുധീരന്‍, തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.