CovidEditor's ChoiceHealthLatest NewsLocal NewsNationalNews

കൂടുതൽ എം.പി മാർക്ക് കൊവിഡ്, പാർലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കാൻ തീരുമാനം

രാജ്യത്തെ കൂടുതൽ എംപിമാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പാർലമെന്റ് വർഷകാല സമ്മേളനം വെട്ടിച്ചുരുക്കാൻ തീരുമാനം..സർക്കാർ കൊണ്ടുവന്ന പതിനൊന്ന് ഓർഡിനൻസിന് പകരമുള്ള ബില്ലുകൾ അടുത്ത ആഴ്ച സഭയിൽ പാസാക്കിയാൽ സമ്മേളനം അവസാനിപ്പിക്കാനാണ് തീരുമാനം. നിധിൻ ഗഡ്കരി ഉൾപ്പെടെ 30 എംപിമാർക്കാൻ കോവിഡ് സ്ഥിരീകരിച്ചതോടെയാണ് സമ്മേളനം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചത്.

കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരിക്കും പ്രഹലാദ് സിങ് പട്ടേലിനും ഉൾപ്പെടെ 30 എംപിമാർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പാർലമെന്റിന്റെ വർഷകാല സമ്മേളനം വെട്ടിച്ചുരുക്കാൻ തീരുമാനിച്ചത്. വൈകിട്ടോടെ ചേർന്ന അഡൈ്വസറി കമ്മറ്റി യോഗത്തിലാണ് തീരുമാനം.അതേ സമയം എന്ന് വരെ സഭ ചേർണമെന്ന് സ്പീക്കർക്ക് തീരുമാനിക്കാം.സർക്കാർ കൊണ്ടുവന്ന പതിനൊന്ന് ഓർഡിനൻസിന് പകരമുള്ള ബില്ലുകൾ അടുത്ത ആഴ്ച സഭയിൽ പാസാക്കിയാൽ സമ്മേളനം അവസാനിപ്പിക്കാനാണ് തീരുമാനം.

അടുത്തയാഴ്ച ആദ്യ മൂന്ന് ദിവസങ്ങളിൽ തന്നെ ഈ ബില്ലുകൾ പാസാക്കാനാണ് സർക്കാർ നീക്കം. ഒക്ടോബർ ഒന്ന് വരെ തുടർച്ചയായി 18 ദിവസത്തേക്ക് വർഷകാല സമ്മേളനം ചേരാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. കോവിഡ് സാഹചര്യത്തിൽ കർശന സുരക്ഷാ മുൻകരുതൽ നടപടികൾ പാലിച്ചാണ് സഭ ചേർന്നിരുന്നതും. അതേ സമയം ഏറെ വിവാദമായ കർഷക ബില്ലുകൾ നാളെ രാജ്യസഭയുടെ പരിഗണനക്ക് വരും.നാളെ എംപിമാർ സഭയിൽ ഉണ്ടാകണമെന്ന് കാണിച്ചു ബിജെപി വിപ്പ് നല്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button