മധ്യപ്രദേശിനു പിന്നാലെ ഗ്രീന്‍ ഫംഗസ് ബാധ പഞ്ചാബിലും
ജലന്ധര്‍: മധ്യപ്രദേശിനു പിന്നാലെ ഗ്രീന്‍ ഫംഗസ് രോഗബാധ പഞ്ചാബിലും റിപോര്‍ട്ട് ചെയ്തു. പഞ്ചാബില്‍ ജലന്ധര്‍ ജില്ലയിലാണ് സംസ്ഥാനത്തെ ആദ്യ കേസ് റിപോര്‍ട്ട് ചെയ്തത്. ജലന്ധര്‍ ജില്ലാ സിവില്‍ ആശുപത്രിയിലെ പകര്‍ച്ചവ്യാധി വിഭാഗം മേധാവി ഡോ. പരംവീര്‍ സിങാണ് സംസ്ഥാനത്തെ ആദ്യ ഗ്രീന്‍ ഫംഗസ് ബാധ തിരിച്ചറിഞ്ഞത്.
അറുപത് വയസ്സുരാനായ രോഗി നേരത്തെ കൊവിഡ് ബാധിതനായിരുന്നു. രോഗം മാറിയെങ്കിലും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. നേരത്തെ മറ്റൊരാളില്‍ ഗ്രീന്‍ ഫംഗസ് രോഗബാധ സംശയിച്ചിരുന്നെങ്കിലും അതല്ലെന്ന് പിന്നീട് സ്ഥിരീകരിച്ചു.
ബ്ലാക് ഫംഗസ് രോഗികളില്‍ കാണുന്ന അതേ ലക്ഷണങ്ങളാണ് ഗ്രീന്‍ ഫംഗസ് രോഗികളിലുമുള്ളത്. ഭയപ്പെടേണ്ടതൊന്നുമില്ലെന്നും എങ്കിലും ജാഗ്രത വേണമെന്ന്അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ ഇന്‍ഡോറിലെ സ്വകാര്യ ആശുപത്രിയില്‍ ഒരാള്‍ക്ക് ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ചിരുന്നു.