Editor's ChoiceKerala NewsLatest NewsLocal NewsNews

പാലത്തിനടയിൽ അകപ്പെട്ട വയോധികനെ ഫയർഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി.


ഇടുക്കി കുഞ്ചിത്തണ്ണിയിൽ മുതിരപ്പുഴയാറിൽ പാലത്തിനടിയിൽ കുടുങ്ങിയ വയോധികനെ ഫയർഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി. ബൈസണ്‍വാലി സ്വദേശി ബേബിച്ചനാണ് പുഴയില്‍ വെള്ളം ഉയര്‍ന്നതോടെ കുടുങ്ങിപ്പോയത്. പാലത്തിനടിയിലെ ഭിത്തിയിലാണ് ഇയാൾ രാത്രി കിടന്നുറങ്ങിയത്.
നല്ല ഉറക്കത്തിലായതോടെ കനത്ത മഴയിൽ പുഴയിൽ വെളളംപൊങ്ങിയതും ഒഴുക്കിന്റെ ശക്തികൂടിയതുമൊന്നും ബേബിച്ചൻ അറിഞ്ഞില്ല. ഉണർന്നപ്പോഴാണ് കുടുങ്ങിപ്പോയത് മനസിലായത്. കരയിലേക്ക് എത്താന്‍ ശ്രമിച്ചെങ്കിലും ഒഴുക്ക് ശക്തമായതിനാൽ ഇത്കഴിയാതെ വരികയായിരുന്നു. ഇതേ തുടർന്ന് രാത്രി മുഴുവന്‍ പുഴയില്‍ കുടുങ്ങിപ്പോയി. രാവിലെ പാലത്തിനടിയിൽ നി​ൽക്കുന്ന ബേബിച്ചനെ കണ്ട നാട്ടുകാരാണ് വിവരം ഫയർഫോഴ്സിനെ അറിയിച്ചത്. തുടര്‍ന്ന് മുന്നാറിലെയും അടിമാലിയിലേയും ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തിയാണ് ബേബിച്ചനെ രക്ഷപ്പെടുത്തിയത്. വലയും കയറും ഉപയോഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം.
അവശനിലയിലായിരുന്ന ബേബിച്ചനെ ചിത്തിരപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലേ
ക്ക് മാറ്റി. വീടുപേക്ഷിച്ച് നടന്നിരുന്ന ബേബിച്ചന്‍ ഒരു മാസത്തിലധികമായി പാലത്തിന്‍റെ അടിയിലാണ് രാത്രി കഴിഞ്ഞിരുന്നത്. പ്രദേശത്ത് മഴ ശക്തമായതോടെ മുതിരപ്പുഴയാറിലെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. അനാവശ്യമായി പുഴയുടെ സമീപത്തേക്ക് പോകുന്നത് ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button