ഭീതി പടർത്തി കാറ്റും മഴയും, ആലുവയിൽ വാഹനങ്ങൾ തല കീഴായ് മറിഞ്ഞു.

സംസ്ഥാനത്ത് മഴക്കൊപ്പം കാറ്റും ശക്തമാകുന്നത് ജനങ്ങളിൽ ഭീതിയുണർത്തുന്നു. കാറ്റ് ശക്തി പ്രാപിച്ചതോടെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യന്നത്. നിരവധി മരങ്ങളും പോസ്റ്റുകളും ഒടിഞ്ഞു വീണിട്ടുണ്ട്. കേബിൾ കണക്ഷനുകളും വൈദ്യുതി ബന്ധവും പലയിടങ്ങളിലും തടസ്സപ്പെട്ടിരിക്കുകയാണ്. എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് തുടരുന്നതിനിടെ ആലുവ എടത്തലയിൽ ഞായറാഴ്ച രാവിലെ അതിശക്തമായ കാറ്റ് വീശി. രാവിലെ എട്ട് മണിക്കായോടെയായി ചുഴലിക്കാറ്റ് അടിച്ചത്. ശക്തമായ കാറ്റിൽപ്പെട്ട് റോഡിൽ പാർക്ക് ചെയ്തിരുന്ന ഏതാനും വാഹനങ്ങൾ കാറ്റിൽ തലകീഴായി മറിഞ്ഞു. അങ്കമാലി മങ്കാട്ടുകരയിലും ശക്തമായ കാറ്റ് വീശി. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് പ്രദേശത്ത് കാറ്റ് വീശിയത്.
മരം കടപുഴകി വീണ് നിരവധി വീടുകൾ ഭാഗികമായി തകർന്നു. കാറ്റിൽ വ്യാപക കൃഷി നാശവും റിപ്പോർട്ട് ചെയ്തു. കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻ ചാൽ ചപ്പാത്തിൽ വെള്ളം കയറിയതിനെ തുടന്ന് നാല് ആദിവാസിവീടുകളിൽ വെള്ളം കയറി. ഇവരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പി
ച്ചിട്ടുണ്ട്. എറണാകുളം ജില്ലയുടെ മിക്കഭാഗങ്ങളിലും കനത്ത മഴയാണ് നിലവിൽ ലഭിക്കുന്ന മഴ കനത്തതോടെ വാഹനാപകട സാധ്യയും വർധിക്കുന്നുണ്ട്. എറണാകുളത്ത് മാദ്ധ്യമപ്രവർത്തകനും, റിപ്പോര്‍ട്ടര്‍ ചാനലിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ എം.വി. നികേഷ് കുമാറിന്റെ വാഹനം അപകടത്തിൽപ്പെട്ടു. നികേഷിന് പരിക്കുകളില്ല. രാവിലെ ചാനല്‍ ഓഫീസിലേക്ക് പോകും വഴി ആണ് അപകടം ഉണ്ടായത്. നികേഷ് സഞ്ചരിച്ച ഹോണ്ട സിറ്റി കാര്‍ തലകീഴായി മറിഞ്ഞു. കളമശേരി മെഡിക്കല്‍ കോളേജിന് സമീപം വെച്ചായിരുന്നു അപകടം ഉണ്ടായത്. എയര്‍ബാഗ് പൊട്ടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി എന്നാണു റിപ്പോർട്ട്. ഒപ്പം മലയോര മേഖലയിൽ രാത്രി സമയങ്ങളിൽ വാഹന ഗതാഗതം ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടുമുണ്ട്.