CinemaDeathEditor's ChoiceHealthKerala NewsLatest NewsLocal NewsMovieNationalNews
നടി ആശാലത കോവിഡ് ബാധിച്ചു മരിച്ചു,പ്രമുഖ താരങ്ങൾഅനുശോചനം രേഖപ്പെടുത്തി

പ്രമുഖ മറാത്തി, ഹിന്ദി നടിയും തിയറ്റർ ആർട്ടിസ്റ്റുമായ ആശാലത വാബ്ഗോങ്കർ(79 ) കോവിഡ് ബാധിച്ചു മരിച്ചു. സത്താരയിൽ ആശുപത്രിയിലായിരുന്നു അന്ത്യം.ആശാലതയ്ക്കു കോവിഡ് ബാധിച്ചത് ഒരാഴ്ച മുൻപ് പുരാണ ടെലിവിഷൻ ഷോയുടെ ഷൂട്ടിനിടെയായിരുന്നു . ഈ ഷോയുടെ ഷൂട്ടിനിടെ 22 പേർക്കു വൈറസ് ബാധയേറ്റിരുന്നു.എന്നാൽ ഇതിൽ ഗുരുതര നിലയിൽ ആശുപത്രിയിലായത് ആശാലത മാത്രമായിരുന്നു.
ഗോവയിൽ ജനിച്ച ആശാലത തുടക്കത്തിൽ കൊങ്കിണി, മറാത്തി നാടകങ്ങളിലാണ് അഭിനയിച്ചിരുന്നത്. പിന്നീട് ചലച്ചിത്ര രംഗത്തെത്തിയ അവർ നൂറിലേറെ സിനിമകളിൽ അഭിനയിച്ചു.ബസു ചാറ്റർജിയുടെ സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. അങ്കുഷ്, അഹിസ്ത അഹിസ്ത, ഷൌകീൻ, വോ സാത്ത് ദിൻ, നമക് ഹലാൽ തുടങ്ങിയവയാണ് ആശലത അഭിനയിച്ച പ്രധാന ബോളിവുഡ് ചിത്രങ്ങൾ. വഹിനിചി മായ, അംബർത, നവ്രി മൈൽ നവരൈല …