CovidCrimeEditor's ChoiceKerala NewsLatest NewsLocal NewsNews
കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ യുവതിയുടെ നഗ്നചിത്രം പകർത്താൻ ശ്രമം,ഡി.വൈ.എഫ്.ഐ. നേതാവ് അറസ്റ്റിലായി.

കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ യുവതിയുടെ നഗ്ന ചിത്രം പകർത്താൻ ശ്രമം.ഡി.വൈ.എഫ്.ഐ. ചെങ്കൽ യൂണിറ്റ് പ്രസിഡന്റ് ചെങ്കൽ പ്ളാങ്കാല വീട്ടിൽ ശാലു(26)വിനെയാണ് പാറശ്ശാല പോലീസ് അറസ്റ്റുചെയ്തത്. പാറശ്ശാലയിലെ പ്രാഥമിക കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
യുവതിയുടെ പരാതിയെത്തുടർന്നാണ് അറസ്റ്റ്. കോവിഡ് ചികിത്സയിലായതിനാൽ ഇയാളെ ഏഴു ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനായി ജാമ്യത്തിൽ വിട്ടയച്ചു.
ഇവിടെത്തന്നെ ചികിത്സയിലുള്ള യുവതി കുളിച്ചുകൊണ്ടിരിക്കുമ്ബോൾ കുളിമുറിയുടെ മുകൾഭാഗത്തുകൂടി മൊബൈൽ ഫോൺ ഉപയോഗിച്ച് ഇയാൾ ദൃശ്യങ്ങൾ പകർത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതി നിലവിളിച്ചതിനെത്തുടർന്ന് ഓടിയെത്തിയ മറ്റു രോഗികളാണ് ശാലുവിനെ പിടികൂടിയത്.