Editor's ChoiceKerala NewsLatest NewsNationalNews

സ്‌പ്രിംക്ലർമുതൽ ലൈഫ് മിഷൻവരെ വീഴ്ചകളുടെ പട്ടിക.

സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ  പദ്ധതിയായ ലൈഫ് മിഷന്റെ പേരില്‍ പിണറായി സര്‍ക്കാര്‍ അഭിമാനിക്കുന്നതില്‍ കാര്യമില്ലന്ന് കണക്കുകള്‍.

സ്‌പ്രിംക്ലർമുതൽ ലൈഫ് മിഷൻവരെയുള്ള ഇടപാടുകളിൽ സംസ്ഥാനസർക്കാരിനെ കുരുക്കിലാക്കിയത് നിയമപരമായ നടപടികൾ പാലിക്കുന്നതിലെ വീഴ്ചകൾ തന്നെയാണെന്ന് തെളിയിക്കുന്നു. അതുകൊണ്ടുതന്നെയാണ് ലൈഫ് മിഷനുമായി ബന്ധപ്പെട്ട കരാർ ഉറപ്പിച്ചപ്പോൾ വിദേശസഹായ നിയന്ത്രണച്ചട്ട പ്രകാരമുള്ള (എഫ്.സി.ആർ.എ.) നടപടികൾ പാലിക്കാത്തതാണ് സി.ബി.ഐ. അന്വേഷണത്തിൽ വരെ എത്തിച്ചിരിക്കുന്നത്. എല്ലാവര്‍ക്കും വീട് എന്നു പറഞ്ഞ് തുടങ്ങിയ പദ്ധതി നാലര വര്‍ഷം കൊണ്ട് മൂന്നു ഘട്ടമായി നല്‍കിയ വീടുകളുടെ മൂന്നിരട്ടി ഇനിയും വീടില്ലാത്തവരായി കഴിയുന്നു എന്നതാണ് സത്യം. കേന്ദ്ര/ സംസ്ഥാന ഭവന പദ്ധതികളും ലൈഫ് ഭവന പദ്ധതിയും ലൈഫ് മിഷന്‍ മുഖേന ഏകോപിപ്പിച്ചാണ് സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ഭവന പദ്ധതി നടപ്പിലാക്കുന്നത്.
കോവിഡ് രോഗികളുടെ വിവരങ്ങൾ അമേരിക്കൻ കമ്പനിയായ സ്‌പ്രിംക്ലറിന് വിവരവിശകലനത്തിന്റെപേരിൽ കൈമാറാൻ തീരുമാനിച്ചപ്പോഴും ഇതേ വീഴ്ചയുണ്ടായി. കൂടാതെ ബെവ് ക്യൂ ആപ്പ്, ഇ-മൊബിലിറ്റി കൺസൾട്ടൻസി വിഷയത്തിലും വീഴ്ചകൾ സർക്കാരിനെതിരായ വിമർശനമായി ഉയർന്നിരുന്നു. നിയമങ്ങളുടെ ലംഘനമാണ് ഇതിലെല്ലാം നടന്നത്.
ലൈഫ് മിഷൻ പദ്ധതിയിൽ മുഖ്യമന്ത്രി ചെയർമാനും തദ്ദേശമന്ത്രി വൈസ് ചെയർമാനുമായ ലൈഫ് മിഷനാണ് കരാറിൽ പങ്കാളിയായ യൂണിടാക് എന്ന സ്വകാര്യ കമ്പനിയെ പരിചയപ്പെടുത്തിയതെന്ന് തെളിയിക്കപ്പെട്ടാൽ കുരുക്കഴിക്കുക എളുപ്പമാകില്ല. ഗൂഢാലോചനക്കുറ്റം തെളിയിക്കപ്പെടുന്ന സാഹചര്യമാണെങ്കിൽ സ്ഥിതി ഗുരുതരമാകുമെന്നാണ് നിയമവൃത്തങ്ങൾ സൂചന നൽകുന്നത്.എഫ്.സി.ആർ.എ. നിയമത്തിലെ 43-ാം വകുപ്പനുസരിച്ചുള്ള സവിശേഷ അധികാരം വിനിയോഗിച്ചാണ് ലൈഫ് മിഷൻ പദ്ധതിയിൽ സി.ബി.ഐ. അന്വേഷണത്തിന് കേന്ദ്രസർക്കാർ അനുമതിനൽകിയിരിക്കുന്നത്. അപൂർവമായി മാത്രമാണ് ഇത്തരം ഇടപെടലുകൾ ഉണ്ടാകുന്നത്. രാഷ്ട്രീയലക്ഷ്യത്തോടെയാണ് സി.ബി.ഐ. അന്വേഷണമെന്ന വിമർശനംപോലും ഉന്നയിക്കാൻ കഴിയാത്തവിധമാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ നിയമപരമായ വീഴ്ചകളെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇതിനോടകം രൂക്ഷവിമർശനമാണ് ഈ പദ്ധതികളിൽനിന്ന് സർക്കാരിന് നേരിടേണ്ടിവന്നത്. ഒപ്പം സ്പ്രിംഗ്ലർകരാർ എന്തുകൊണ്ട് അവസാനിപ്പിക്കുന്നു എന്നും ഇതുവരെ സ്പ്രിങ്ക്ലർ സോഫ്റ്റ്‌വെയർ എന്തിനെല്ലാം ഉപയോഗിച്ചുവെന്നും കരാറിലൂടെ എന്ത് ലാഭമാണ് സർക്കാരിന് ഉണ്ടായത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടില്ല. വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button