കലാഭവന്‍ സോബിക്ക് വീണ്ടും നുണപരിശോധന നടത്തും.

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപെട്ട സി ബി ഐ അന്വേഷണ ഭാഗമായി കലാഭവന്‍ സോബിക്ക് വീണ്ടും നുണപരിശോധന നടത്തും. സോബിയിൽ നിന്ന് ചോദിച്ചറിഞ്ഞ കാര്യങ്ങളില്‍ ചിലതിനു കൂടി വ്യക്തത വരുത്തുന്നതിനായാണ് സിബിഐ വീണ്ടും നുണ പരിശോധന നടത്തുന്നത്. ഇതിനായി കലാഭവന്‍ സോബിയോട് ചൊവ്വാഴ്ച ഹാജരാകാന്‍ സി ബി ഐ നോട്ടിസ് നൽകിയിരിക്കുകയാണ്. ശനിയാഴ്ച സോബിക്ക് സി ബി ഐ നുണപരിശോധന നടത്തിയിരുന്നു.
ബാലഭാസ്കറിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെ ന്നാണ് നുണ പരിശോധനയിൽ സോബി പറഞ്ഞിരുന്നത്. കേസിൽ സിബിഐ അന്വേഷണം ശരിയായ ദിശയിലാണെന്നും 15 ദിവസത്തിനകം നിർണായകമായ അറസ്റ്റുണ്ടാകുമെന്നും കലാഭവൻ സോബിയുടെ വെളിപ്പെടുത്തലും തുടർന്ന് ഉണ്ടായി. ബാലഭാസ്കറിന്റെ ഡ്രൈവർ അർജുൻ, സുഹൃത്തുക്കളായ പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം, അപകടത്തിനു സാക്ഷിയെന്നവകാശപ്പെടുന്ന കലാഭവൻ സോബി എന്നിവരുടെ നുണപരിശോധനയാണു ശനിയാഴ്ച നടത്തിയത്. പരിശോധനാ ഫലം മുദ്രവച്ച കവറിൽ കോടതിക്കു കൈമാറുന്നുണ്ട്.
കാർ ഓടിച്ചിരുന്നത് ബാലഭാസ്കറെന്നായിരുന്നു ഡ്രൈവർ അർജുന്റെ മൊഴി. എന്നാൽ അർജുനാണു കാർ ഓടിച്ചിരുന്നത് എന്നാണു ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി അന്വേഷണ സംഘത്തെ അറിയിച്ചത്. അർജുന്റെ മൊഴി സത്യമാണോയെന്നും കണ്ടെത്തുന്നുണ്ട്. അപകടസ്ഥലത്ത് താൻ ദുരൂഹ സാഹചര്യത്തിൽ സ്വർണ കള്ളക്കടത്തു കേസ് പ്രതി സരിത്തിനെ കണ്ടെന്ന കലാഭവൻ സോബിയുടെ മൊഴി സത്യമാണോ എന്നും സിബിഐ പരിശോധിക്കുന്നുണ്ട്. പ്രകാശൻ തമ്പിയും വിഷ്ണു സോമസുന്ദരവും സ്വർണ കള്ളക്കടത്തു കേസിൽ പെട്ടിരുന്നു. ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹതകളില്ലെന്ന തരത്തിലായിരുന്നു ഇരുവരും മൊഴി നൽകിയിരുന്നത്.
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണത്തിന്റെ കാരണം അന്വേഷിക്കുന്ന സിബിഐ സംഘം മൊഴികളുടെ വിശ്വാസ്യത ഉറപ്പാക്കാൻ 4 പേരുടെ നുണപരിശോധനയാണ് പൂർത്തിയാക്കിയത്. ബാലഭാസ്കറിന്റെ ഡ്രൈവർ അർജുൻ, സുഹൃത്തുക്കളായ പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം, അപകടത്തിനു സാക്ഷിയെന്നവകാശപ്പെടുന്ന കലാഭവൻ സോബി എന്നിവരുടെ നുണപരിശോധനയാണു പൂർത്തിയാക്കിയത്.