Latest NewsNationalNews

ഹാഥ്‌രസിലെ പെൺകുട്ടി മരിച്ചതല്ല, യുപി സർക്കാർ കൊന്നതാണ്; സോണിയ ഗാന്ധി

ലഖ്‌നൗ:ഉത്തർപ്രദേശിലെ ഹാഥ്‌രസിൽ കൂട്ടബലാത്സംഗത്തിനിരയായി പത്തൊൻപതുകാരി കൊല്ലപ്പെട്ട സംഭവത്തിൽ വൈകാരികമായി പ്രതികരിച്ച്‌ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. യുവതി മരിച്ചതല്ല. ഉത്തർപ്രദേശ് സർക്കാർ കൊലപ്പെടുത്തിയതാണ്. മികച്ച ചികിത്സ ഉറപ്പുവരുത്താതെ യുവതിയെ സർക്കാർ മരണത്തിലേക്ക് തള്ളിവിട്ടുവെന്ന് സോണിയ പറഞ്ഞു.

സംസ്ഥാനത്ത് പെൺകുട്ടിയായി ജനിക്കുന്നത് അപരാധമാണോ?. യോഗി ആദിത്യനാഥ് സർക്കാരിന് ജനം മാപ്പുനൽകില്ല. രാജ്യത്തെ നശിപ്പിക്കാനും ഭരണഘടനയെ തകർക്കാനും ബിജെപിയെ അനുവദിക്കില്ലെന്നും സോണിയ പറഞ്ഞു.

അതേസമയം കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിനു സംസ്ഥാന സർക്കാർ 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. സംഭവം അന്വേഷിക്കാൻ ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ മൂന്നംഗ സമിതിയെ നിയോഗിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. കുടുംബത്തിലെ ഒരാൾക്ക്സർക്കാർ ജോലി നൽകും. വിചാരണയ്ക്കായി അതിവേഗ കോടതി സ്ഥാപിക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button