CinemaKerala NewsLatest News

ദൈവം അനുഗ്രഹിച്ച് നല്‍കിയ പൊന്നുമോന്‍; ഫഹദിനേയും മാലികിനേയും പുകഴ്ത്തി അബ്ദുള്ളക്കുട്ടി

കൊച്ചി: ‘മാലിക്’ സിനിമയെ പുകഴ്ത്തി ബി.ജെ.പി. ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. ഫഹദ് ഫാസിലിനെ വാനോളം പുകഴ്ത്തി ഫേസ്ബുക്ക് പോസ്റ്റിലാണ് മാലികിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം അബ്ദുള്ളക്കുട്ടി പങ്കുവെച്ചത്.

സമീപകാലത്ത് കണ്ട ഉഗ്രന്‍ സിനിമയാണ് മാലികെന്നും സംവിധായകന്‍ മഹേഷ് നാരായണന്റെ പ്രതിഭക്ക് പത്തരമാറ്റിന്റെ തിളക്കമുണ്ടെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

‘ഫഹദ് ഉണ്ടെങ്കില്‍ ആ സിനിമ സംവിധായകന്റെയും, ഫഹദിന്റെയും സംയുക്ത കലയാണ്. ഫഹദ് തന്റെ സിനിമകളില്‍ അഭിനയിക്കുകയല്ല, ജീവിക്കുകയാണ്. മലയാളസിനിമയ്ക്ക് മഹാ നടന്‍ മോഹന്‍ലാലിനെ സമ്മാനിച്ച ഫാസിലിന് പകരമായി ദൈവം അനുഗ്രഹിച്ച് നല്‍കിയ പൊന്നുമോനാണ് ഫഹദ്,’ അബ്ദുള്ളക്കുട്ടി പറഞ്ഞു.

ചിത്രത്തില്‍ അഭിനയിച്ചവരല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടിട്ടുണ്ടെന്നും നിമിഷ മുതല്‍ തന്റെ നാട്ടുകാരനായ അമല്‍ വരെ മാലികിലൂടെ മലയാള സിനിമക്ക് ഒരു മുതല്‍ കൂട്ട് തന്നെയാണെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു.

എ.പി. അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

മാലിക്ക് കണ്ടു. സമീപകാലത്ത് കണ്ട ഉഗ്രന്‍ ചലച്ചിത്രാവിഷ്‌കാരം. സിനിമ സംവിധാകയന്റെ കലയാണെന്ന് പറയാറുണ്ട്. ഇവിടെയും മഹേഷ് നാരായണന്റെ പ്രതിഭക്ക് പത്തരമാറ്റിന്റെ തിളക്കം ഉണ്ട്.

പക്ഷെ ഫഹദ് ഫാസിലിന്റെ സിനിമ കണ്ട് കഴിഞ്ഞാല്‍ നമ്മള് തിരുത്തിപറയണ്ടി വരും. ഫഹദ് ഉണ്ടെങ്കില്‍ ആ സിനിമ സംവിധായന്റെയും, ഫഹദിന്റെയും സംയുക്ത കലയാണ്. ഫഹദ് തന്റെ സിനിമകളില്‍ അഭിനയിക്കുകയല്ല, ജീവിക്കുകയാണ്.

മലയാളസിനിമയ്ക്ക് മഹാ നടന്‍ മോഹന്‍ലാലിനെ സമ്മാനിച്ച ഫാസിലിന് പകരമായി ദൈവം അനുഗ്രഹിച്ച് നല്‍കിയ പൊന്നുമോനാണ് ഫഹദ്.

ചന്ദനംചാരിയാല്‍ ചന്ദനം മണക്കും എന്ന് പറഞ്ഞത് പോലെ ഈ ചിത്രത്തില്‍ അഭിനയിച്ചവരല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടിട്ടുണ്ട്. നിമിഷ മുതല്‍ എന്റെ നാട്ടുകാരന്‍ അമല്‍ വരെ മാലികിലൂടെ മലയാള സിനിമക്ക് ഒരു മുതല്‍ കൂട്ട് തന്നെയാണ്.

മഹാമാരിയുടെ കാലത്ത് വീട്ടിലിരുന്ന് കാണാന്‍ ആമസോണ്‍ പ്രൈമിലൊരുക്കിയ നല്ല സിനിമയ്ക്ക് പിന്നില്‍ യത്‌നിച്ച കലാകാരമാരെയെല്ലാം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button