പ്രതിഫലം വേണ്ടെന്ന് ടോവിനോ,ജോജു 20ലക്ഷം കുറച്ചു

കോവിഡ് വന്നതോടെ സിനിമവ്യവസായം മുടങ്ങിയിട്ട് മാസങ്ങളായി.സിനമക്കകത്തുള്ള പലരുടെയും ജീവിതം ദുരിതപൂർണ്ണമാണ്.താരങ്ങൾ പ്രതിഫലം കുറക്കണമെന്ന് നിർമ്മാതാക്കൾ ആവശ്യപ്പെട്ടിരുന്നു.മോഹൻലാൽ പോലും പ്രതിഫലം 50 ശതമാനം കുറച്ചപ്പോൾ യുവതാരങ്ങൾ പ്രതിഫലം കൂട്ടി ആവശ്യപ്പെട്ടത് നിർമാതാക്കളെ പ്രകോപിപ്പിച്ചിരുന്നു.എന്നാലിപ്പോളിതാ ടൊവിനോ തോമസും ജോജു ജോർജും പ്രതിഫലം കുറയ്ക്കാൻ സമ്മതിച്ചതായി നിർമാതാക്കളുടെ സംഘടന വ്യക്തമാക്കി.
പ്രതിഫലം വാങ്ങാതെയാവും ടൊവിനോ തോമസ് പുതിയ ചിത്രം ചെയ്യുക.സിനിമ വിജയിച്ചാൽ നിർമാതാവ് നൽകുന്ന വിഹിതം സ്വീകരിക്കാം എന്നാണ് ടൊവിനോ തോമസ് സമ്മതിച്ചിരിക്കുന്നത്.ജോജു ജോർജ് 20ലക്ഷമാണ് പ്രതിഫലം കുറച്ചത്.കോവിഡിന് മുൻപ് 75 ലക്ഷമായിരുന്ന പ്രതിഫലം ഒരു കോടിയായാണ് ടൊവിനോ വർധിപ്പിച്ചത്.45 ലക്ഷം രൂപ വാങ്ങിയിരുന്ന ജോജു 50 ലക്ഷവും ആവശ്യപ്പെട്ടു
കോവിഡ് പ്രതിസന്ധിയെ മറികടക്കാൻ അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കണമെന്ന് നിർമാതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് മുഖവിലക്കെടുക്കാതെയാണ് പ്രമുഖ നടന്മാർ കോവിഡ് കാലത്തേക്കാൾ കൂടുതൽ പ്രതിഫലം ആവശ്യപ്പെട്ടത്.തുടർന്ന് ഇരുവരുടേയും സിനിമയുടെ ചിത്രീകരണാനുമതി പുനഃപരിശോധിക്കാൻ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീരുമാനിച്ചിരുന്നു.പ്രതിഫലം കുറച്ചാൽ മാത്രമേ ചിത്രീകരണം അനുമതി നൽകൂ എന്നായിരുന്നു സംഘടനയുടെ നിലപാട്.സംഭവം വിവാദമായതോടെയാണ് രണ്ട് താരങ്ങളും പ്രതിഫലം കുറച്ചത്