ബിനീഷ് കോടിയേരിക്ക് സർക്കാരിന്റെ സഹായമോ, ആസ്തി വിവരങ്ങള്‍ നൽകുന്നില്ല

എന്‍ഫോഴ്സ്മെന്‍റ് കേസില്‍ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ആസ്തി വിവരങ്ങള്‍ നൽകാൻ സംസ്ഥാന രജിസ്ട്രേഷന്‍ വകുപ്പ് വൈകിപ്പിക്കുന്നു. ഇക്കാര്യത്തിൽ ബിനീഷിനു ഒരു ചെറിയ കൈ താങ്ങാവാൻ നോക്കുകയാണ് രജിസ്‌ട്രേഷൻ വകുപ്പും, സർക്കാരും.
ബിനീഷ് കോടിയേരിക്കെതിരായ എന്‍ഫോഴ്സ്മെന്‍റ് കേസില്‍ അന്വേഷണസംഘം ആവശ്യപ്പെട്ട വിവരങ്ങള്‍ രജിസ്ട്രേഷന്‍ വകുപ്പ് ഇതുവരെ കൈമാറിയിട്ടില്ല. ബിനീഷ് കോടിയേരിയുടെ ആസ്തി വിവരങ്ങള്‍ ഇ.ഡി ആവശ്യപ്പെട്ടിട്ട് മൂന്നാഴ്ച കഴിഞ്ഞു. വിവരങ്ങള്‍ കൈമാറുന്നത് വൈകിക്കുന്നതില്‍ രജിസ്ട്രേഷന്‍ വകുപ്പിന് മേല്‍ ഉന്നത ബന്ധ സമ്മർദ്ദമുണ്ടെന്ന വാർത്തകളാണ് പ്രചരിക്കുന്നത്. സ്വർണ്ണ ക്കടത്ത്, മയക്കുമരുന്ന്, ഹവാല ഇടപാടുകൾ തുടങ്ങി,പെട്ടെന്ന് രക്ഷക്കായി തട്ടിക്കൂട്ടിയ വിജിലെൻസ് അന്വേഷണവും, ഈന്തപ്പഴ വിതരണവും വരെ പിണറായി സർക്കാരിൽ ജനത്തിനുണ്ടായിരുന്ന സർവ്വ വിധ വിശ്വാസ്യതയും തച്ചുടച്ചിരിക്കുമ്പോഴാണ്,പാർട്ടി സെക്രട്ടറിയുടെ
മകന്റെ ആസ്തി വിവരങ്ങള്‍ ഇ ഡി ക്ക് നൽകാതെ സംസ്ഥാന റജിസ്ട്രേഷൻ വകുപ്പ് ചവിട്ടു നാടകം കളിക്കുന്നത്.
തന്റെ മകൻ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ അനുഭവിയ്ക്കട്ടെ എന്നും, അക്കാര്യത്തിൽ താനോ, പാർട്ടിയോ ഇടപെടില്ലെന്നും, സംരക്ഷണം നൽകില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പ്രസ്താവന നടത്തിയിരുന്നതാണ്.
എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കൊച്ചി സോണല്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണത്തിന്‍റെ ഭാഗമായാണ് ബിനീഷ് കോടിയേരിയുടെ ആസ്തി വിവരങ്ങള്‍ ശേഖരിക്കാന്‍ ഇ.ഡി കഴിഞ്ഞ മാസം നടപടികള്‍ ആരംഭിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ 54ാം വകുപ്പ് പ്രകാരം ബിനീഷ് കോടിയേരിയുടെ ആസ്തി വിവരങ്ങള്‍ കൈമാറാന്‍ സെപ്റ്റംബര്‍ 11ന് ഇ.ഡി രജിസ്ട്രേഷന്‍ വകുപ്പിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ 21 ദിവസം കഴിഞ്ഞിട്ടും, ഇ.ഡിക്ക് രജിസ്ട്രേഷന്‍ വകുപ്പ് വിവരങ്ങള്‍ കൈമാറാൻ കൂട്ടാക്കിയിട്ടില്ല.
വിവരങ്ങൾ ശേഖരിച്ച് വരുകയാണ് എന്ന മറുപടിയാണ് രജിസ്‌ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇ.ഡിയെ അറിയിച്ചിരിക്കുന്നത്. രജിസ്ട്രേഷന്‍ വകുപ്പിന് കീഴിലുള്ള 315 സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ നിന്നാണ് ഇ.ഡിക്ക് വിവരങ്ങള്‍ നല്‍കേണ്ടത്. എല്ലായിടത്തും വിവരശേഖരണത്തിന് ഓണ്‍ലൈന്‍ സൗകര്യം ഉള്ളപ്പോൾ മൂന്നാഴ്ചയായിട്ടും
വിവരങ്ങൾ കൈമാറാത്തത് ഇ.ഡിയുടെ അന്വേഷണ നടപടികള്‍ക്ക് തീർത്തും തടസ്സമുണ്ടാക്കിയിരിക്കുകയാണ്. വിവരശേഖരണം വൈകിക്കുന്നതിന് പിന്നില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മേലുള്ള ഉന്നതതല സമ്മര്‍ദ്ദമാണെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. നടപടികള്‍ വേഗത്തിലാക്കാന്‍ രജിസ്ട്രേഷന്‍ വകുപ്പിനോട് ഇ.ഡി ഈ സാഹചര്യത്തിൽ വീണ്ടും ആവശ്യപ്പെടാനിരിക്കുകയാണ്. യു.എ.പി.എ വകുപ്പുകള്‍ പ്രകാരം ബിനീഷ് കുറ്റം ചെയ്തെന്ന് സംശയിക്കുന്നതിന്‍റെ ഭാഗമായി കൂടിയാണ് ആസ്തിവിവരങ്ങള്‍ ശേഖരിക്കുന്നതിന് ഇ. ഡി നടപടികള്‍ ആരംഭിച്ചിരുന്നത്. ആസ്തി വിവരങ്ങള്‍ കൊടുത്താൽ കൂടുതൽ കേസുകൾ ചുമത്തപ്പെടുമോ എന്ന ഭയവും ഇക്കാര്യത്തിൽ ഉണ്ട്. എന്നാല്‍ ബിനീഷിന്‍റെ ആസ്തികളിന്മേല്‍ ക്രയവിക്രയം നടത്തരുതെന്ന ഇ.ഡി നിര്‍ദ്ദേശത്തിന് നിയമസാധുതയില്ല എന്ന പ്രചാരണം ചില കേന്ദ്രങ്ങളിൽ നിന്ന് ഉണ്ടായിട്ടുണ്ട്. ഇത് ബിനീഷിന്റെ പേരിലുള്ളതും , ബിനാമിവഴിയുള്ളതുമായ ആസ്തികൾ ക്രയം നടത്താനോ, എഗ്രിമെന്റുകൾ ഉണ്ടാക്കുവാണോ ഉള്ള സാധ്യതകൾ വർധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇക്കാര്യത്തിൽ എന്‍ഫോഴ്സ്മെന്‍റ് കോടതിയെ സമീപിക്കാനിരിക്കുകയാണ്