News

അധോലോക താവളങ്ങളായി ഡാൻസ് ബാറുകൾ

അധോലോക സംഘങ്ങളുടെ ഈറ്റില്ലമായി ഗൾഫിലെ ഡാൻസ് ബാറുകൾ മാറിയിരിക്കുന്നു. കുഴല്‍ പണം, സ്വര്‍ണ്ണം കടത്ത്, മനഷ്യക്കടത്ത് തുടങ്ങി പ്രബല രാഷ്ട്രങ്ങളെപ്പോലും ഇല്ലായ്മ ചെയ്യാനുതകുന്ന അധോലോക പ്രവർത്തനങ്ങൾക്ക് വരെ ഇത്തരം ഡാൻസ് ബാറുകൾ സുരക്ഷിതമായ വേദി ഒരുക്കുന്നു. പാട്ടിൻ്റെയും നൃത്തത്തിൻ്റെയും അരണ്ട വെളിച്ചത്തിൻ്റെയും മറവിൽ ഈ ലോകത്തെ തന്നെ ഇരുണ്ടതാക്കനുതകുന്ന ഭീകര പ്രവർത്തങ്ങളും ചിന്തകളുമാണ് ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നത്. ഇത്തരം പ്രവർത്തനങ്ങൾക്ക് കഠിനമായ ശിക്ഷ വരെ ലഭിക്കുന്ന അറബ് രാഷ്ട്രങ്ങളിൽ നിയമത്തെ വരെ വിലക്കെടുക്കാൻ ഇവർക്ക് പ്രത്യേക കഴിവുമുണ്ട്. പെണ്ണും പണവും കൊടുത്ത് പ്രാദേശികമായി സ്വാധിനമുള്ള അറബികളെ സ്വാധീനിക്കുന്നതിനാല്‍ അനധികൃമായി നടക്കുന്ന ബാറുകളെ പോലും അധികൃതര്‍ തൊടില്ല. ഈ ഒരു സാധ്യത മുന്നിൽ കണ്ടാവണം കേരളത്തിൽ നിന്നു പോലും ആൾക്കാരെത്തി ഗൾഫിൽ ഇത്തരം ഡാൻസ് ബാറുകൾ ആരംഭിക്കുന്നത്.

കേരളത്തില്‍ ബാര്‍ മുതലാളിമാര്‍ക്കുള്ളതിനേക്കാള്‍ സ്വാധിനം ഗള്‍ഫില്‍ ഡാന്‍സ് ബാര്‍ ഉടമകള്‍ക്കുണ്ട്. അറബ് രാഷ്ട്രങ്ങളിൽ നിയമപരമായി നടത്തിയാല്‍ തന്നെ വന്‍ ലാഭമുണ്ടാക്കുന്ന ബിസിനസ്സാണ് ഡാന്‍സ് ബാര്‍. അപ്പൊൾ പിന്നെ ഇത്തരം ഇടപാടുകൾക്ക് കൂടി സൗകര്യം ഒരുക്കി കൊടുത്താൽ ഉണ്ടാകുന്ന ലാഭത്തെ കുറിച്ച് ഊഹിക്കാവുന്ന
തേ ഉള്ളു.കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പ്രവർത്തരുടെ മക്കൾക്ക് പോലും ഗൾഫിൽ ഡാൻസ് ബാറുകൾ ഉണ്ട്. കൊടിയേരി ബാലൃഷ്ണന്റെ മക്കള്‍ക്ക് ഡാന്‍സ്ബാര്‍ ഉള്ളകാര്യം അടുത്ത കാലത്താണ് പുറത്തായത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ മദ്യലഹരിയില്‍ ഉദ്യോഗസ്ഥനെ പരസ്യമായി തല്ലിയ കൊല്ലം സ്വദേശിയും ഡാന്‍സ് ബാര്‍ ഉടമയായിരുന്നു. സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ മുഖ്യകണ്ണിയായി പറയുന്ന സ്വപ്‌ന സുരേഷും ഡാൻസ് ബാര്‍ നടത്തിയാണ് സ്വാധീനവും സമ്പത്തും ഉണ്ടാക്കിയത്.
ഡാൻസ് ബാറിനൊപ്പം തന്നെ പെരുകുന്ന ലൈംഗീക കച്ചവടമാണ് മറ്റൊരു വശം. ഡാൻസ് ബാറിൻ്റെ മറവിൽ ലാഭം കൊയ്യാനുള്ള മറ്റൊരു ബിസിനസാണ് ലൈംഗിക കച്ചവടം.

ഈ മാർഗ്ഗത്തിലുടെ കൊള്ള ലാഭം ഉണ്ടാക്കുന്നവ
രാണ് ഏറെയും. ഇതിനായി പെൺകുട്ടികളെ എത്തിച്ചു കൊടുക്കുന്ന കണ്ണികളും സജീവമാണ്. ജോലിക്കെന്നും ഡാൻസ് ബാറിലേക്ക് നർത്തകിമാരെന്നുമൊക്കെ പറഞ്ഞാണ് പെൺകുട്ടികളെ കൊണ്ടു പോകുന്നത്. അവിടെ എത്തിയ ശേഷം പലവിധ പീഡനങ്ങളിലൂടെ ഇവരെ കച്ചവടത്തിന് നിർബന്ധിക്കുകയാണ്. വിദേശ രാജ്യങ്ങളിലെത്തി കബളിപ്പിക്കപ്പെടുന്ന പെൺകുട്ടികൾ ഏറെയാണ്. സ്വര്‍ണ്ണക്കടത്ത്, മയക്കുമരുന്ന്, ഹവാല എന്നിവയുടെ നിയന്ത്രണ കേന്ദ്രം ഡാന്‍സ് ബാറുകളാണെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് ഇന്ത്യയില്‍ നിന്ന് നര്‍ത്തകരെ എത്തിക്കുന്നതിനെകുറിച്ച് സമഗ്ര അന്വേഷണത്തിന് കേന്ദ്രം തയ്യാറായിരിക്കുന്നത്.

ഗള്‍ഫ്, മലേഷ്യ,സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്ക് നര്‍ത്തകരായി നിരവധി യുവതികള്‍ പോകുന്നത്നി യമവിരുദ്ധമായിട്ടാ ണെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായി. ബാറുകളിലെ നൃത്തം ഇന്ത്യയില്‍ നിരോധിച്ചിരിക്കുകയാണ്. അതിനാല്‍ വിദേശത്തേക്ക് ബാര്‍ നര്‍ത്തകരായി പോകാന്‍ അനുമതി നല്‍കുന്നതും നിയമ വിരുദ്ധമാണ്. നൃത്തവുമായി ബന്ധവുമില്ലാത്ത യുവതികള്‍ക്ക് നര്‍ത്തകര്‍ എന്ന വിഭാഗത്തില്‍ പെടുത്തി വിസ ലഭിക്കുന്നതില്‍ ഉന്നതരുടെ സഹായവും ലഭിക്കണം. നിയമത്തിൻ്റെ നൂലാമാലകളൊക്കെ എളുപ്പത്തിൽ പരിഹരിക്കുന്നതിനായി
ഉദ്യോഗസ്ഥരും ട്രാവല്‍ ഏജന്റുമാരും ഇടനിലക്കാരും ഉള്‍പ്പെടുന്ന സംഘം തന്നെ ഇതിൻ്റെ പിന്നിൽ പ്രവർത്തിക്കുന്നുണ്ട്.
മലബാറും, മംഗലാപുരവും കേന്ദ്രികരിച്ചാണ് ഇത്തരം ലോബികൾ ഇടപാടുകൾ നടത്തുന്നത്.

ദക്ഷിണേന്ത്യയില്‍ നിന്നുള്ള യുവതികളാണ് ഡാൻസ് ബാറിലെത്തുന്നവരിൽ ഏറെയും. കേരളം, തമിഴ്‌നാട്, കര്‍ണാടകം ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നുള്ള ബാര്‍ നൃത്ത വിസക്കാരും വിദേശത്തേക്ക് പോകുന്നത് ദല്‍ഹി വിമാനത്താവളം വഴിയാണ്. ഇതിലും ദുരൂഹതയുണ്ട് . അതു കൊണ്ട് തന്നെ കലാകരി എന്ന പേരില്‍ വിസ ലഭിച്ചവരുടെ പട്ടിക തയ്യാറാക്കി വിശദമായ അന്വേഷണം നടത്തും. അവരെ സ്‌പോണ്‍സര്‍ ചെയ്തവരെ കുറിച്ചും അന്വേഷിക്കും. അന്വേഷണം ശരിയായ ദിശയിൽ മുന്നോട്ട് പോയാൽ പിടിക്കപ്പെടുന്ന പ്രമുഖർ എത്രയെന്ന് കണ്ടറിയേണ്ടി വരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button