കുളിമുറിയിൽ പലപ്പോഴും അതിക്രമിച്ച് കയറും, ഏഴു വർഷത്തോളമായി പീഡിപ്പിക്കുന്നു; പിതാവിനെതിരെ പരാതിയുമായി രണ്ടു പെൺകുട്ടികൾ

ചത്തീസ്ഗഡ്: കഴിഞ്ഞ ഏഴു വർഷത്തോളമായി പിതാവ് നിരന്തരം ലൈംഗികമായി പീഡിപ്പിക്കുന്നു എന്ന പരാതിയുമായി രണ്ടു പെൺകുട്ടികൾ രംഗത്ത്. ചത്തീസ്ഗഡിലാണ് സംഭവം. 21ഉം 13 ഉം വയസ്സ് പ്രായമുള്ള കുട്ടികളാണ് രംഗത്തുവന്നത്. രണ്ട് പെൺകുട്ടികളും രണ്ട് ആൺകുട്ടികളും അച്ഛനും അടങ്ങുന്നതാണ് കുടുംബം. ഇവരുടെ അമ്മ ഏഴ് വർഷം മുമ്പ് വീട് വിട്ടു പോയി.
പീഡനം തുടർക്കഥയായതോടെ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് പെൺകുട്ടികളുടെ സഹോദരൻ അഭയം തേടി വനിതാ ഹെൽപ്പ് ലൈനിൽ വിളിക്കുന്നത്. തുടർന്ന് പെൺകുട്ടികളുമായി വനിതാ ഹെൽപ്പ് ലൈൻ പ്രവർത്തകർ സംസാരിച്ചു.പോലീസ് എല്ലാ കുട്ടികൾക്കും കൗൺസിലിംഗ് നൽകി. ഇതിനിടെയാണ് ക്രൂരമായ പീഡന വിവരം പുറംലോകം അറിയുന്നത്.
അച്ഛൻ കുളിമുറിയിൽ പലപ്പോഴും അതിക്രമിച്ച് കയറുമായിരുന്നു എന്ന് പെൺകുട്ടികൾ പോലീസിൽ മൊഴി നൽകി. അച്ഛൻ ഇരുവരെയും പീഡിപ്പിക്കുന്ന വിവരം പെൺകുട്ടികൾക്ക് പരസ്പരം അറിയാമായിരുന്നു. എന്നാൽ അച്ഛനെ പേടിച്ച് കുട്ടികൾ വിവരം പുറത്തുപറഞ്ഞിരുന്നില്ല. സംഭവത്തിൽ പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേെസടുത്തിട്ടുണ്ട്.