Latest NewsNews

ബിജെപി ദേശീയ ഉപാധ്യക്ഷനായി ചുമതലേറ്റ് എപി അബ്ദുള്ളക്കുട്ടി

ന്യൂഡല്‍ഹി: ബി. ജെ.പി ദേശീയ ഉപാദ്ധ്യക്ഷനായി എ.പി.അബ്ദുള്ളക്കുട്ടി ചുമതലയേറ്റെടുത്തു. ല്‍ഹി ദീന്‍ ദയാല്‍ ഉപാധ്യായ മാര്‍ഗ്ഗിലെ കേന്ദ്ര ഓഫീസില്‍ ആയിരുന്നു സ്ഥാനാരോഹണചടങ്ങുകൾ നടന്നത്. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ അധ്യക്ഷത വഹിച്ചു. നിലവില്‍ ബി.ജെ.പി. കേരള ഘടകം വൈസ് പ്രസിഡന്റാണ് അബ്ദുള്ളക്കുട്ടി.എ.പി. അബ്ദുള്ളക്കുട്ടിയടക്കം 12 പുതിയ നാഷണല്‍ വൈസ് പ്രസിഡന്റുമാരാണ് ഇന്ന് ചുമതലയേറ്റത്.രമണ്‍ സിങ്, വസുന്ധര രാജെ സിന്ധ്യ, രാധാമോഹന്‍ സിങ്, ബൈജയന്ത് ജയ് പാണ്ഡ, രഘുബര്‍ ദാസ്, മുകുള്‍ റോയ്, രേഖ വര്‍മ, അന്നപൂര്‍ണ ദേവി, ഭാരതി ബെന്‍ ഷിയാല്‍, ഡി.കെ. അരുണ, ചുബ ആവോ എന്നിവരാണ് ചുമതലയേറ്റ മറ്റ് ദേശീയ വൈസ് പ്രസിഡന്റുമാര്‍.

പുതിയ ചുമതല നിര്‍വ്വഹിച്ച്‌ മുന്നോട്ട് പോകാന്‍ എല്ലാവരുടെയും പിന്തുണ അത്യാവശ്യമാണെന്നും ഒപ്പം പ്രാര്‍ത്ഥനയും വേണമെന്നും എ.പി.അബ്ദുള്ളക്കുട്ടി അഭ്യര്‍ത്ഥിച്ചു.എട്ട് നാഷണല്‍ ജനറല്‍ സെക്രട്ടറിമാര്‍, മൂന്ന് ജോയിന്റ് ജനറല്‍ സെക്രട്ടറിമാര്‍, 13 നാഷണല്‍ സെക്രട്ടറിമാര്‍, വിവിധ പോഷക സംഘടന വൈസ് പ്രസിഡന്റുമാര്‍ എന്നിവരെയാണ് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ പുതിയതായി നിയമിച്ചിട്ടുള്ളത്. കേരളത്തില്‍ നിന്നും ടോം വടക്കന്‍ ദേശീയ വക്താക്കളുടെ പട്ടികയില്‍ ഇടം പിടിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button