CrimeDeathEditor's ChoiceKerala NewsLatest NewsLaw,
അഭയ കേസില്‍ വിചാരണ തടയാനാവില്ല,ഹൈക്കോടതി.

കൊച്ചി/ അഭയ കേസില്‍ വിചാരണ തടയാനാവില്ലെന്ന് കേരള ഹൈക്കോടതി. കോവിഡിന്റെ പശ്ചാത്തലത്തില്‍
കേസ് വിചാരണ നീട്ടണമെന്നാവശ്യപ്പെട്ട് പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതിയുടെ ഈ പരാമര്‍ശം ഉണ്ടായത്. അസാധാരണ സാഹചര്യങ്ങളില്‍ അസാധാരണ നടപടി വേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. രണ്ട് ദിവസമായി വിചാരണ കോടതി ഒഴിവാണെന്നും ജീവനക്കാരന് കോവിഡ് ആണന്നും ഹര്‍ജിക്കാര്‍ ബോധിപ്പിക്കുകയായിരുന്നു.
കോവിഡ് കാലത്ത് വീഡിയോ കോണ്‍ഫറന്‍സിംഗ് അല്ലാതെ മറ്റ് മാര്‍ഗമില്ലന്ന് സിബിഐബോധിപ്പിച്ചു. സാക്ഷികളോ, പ്രതികളോ വരാത്ത സാഹചര്യത്തില്‍ വിസ്താരം നിര്‍ത്തിവെയ്ക്കാന്‍ ആവില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.