CrimeKerala NewsLatest News
പീഡനക്കേസ് പ്രതിയെ തൃശ്ശൂരില്‍ വെട്ടിക്കൊലപ്പെടുത്തി

തൃശ്ശൂര്‍/ പരോളിൽ ഇറങ്ങിയ പീഡനക്കേസ് പ്രതിയെ തൃശ്ശൂരില്‍ വെട്ടിക്കൊലപ്പെടുത്തി. എളനാട് സ്വദേശി സതീഷ് എന്ന കുട്ടന്‍ (38 ) ആണ് കൊല്ലപ്പെട്ടത്.
ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കിടന്നിരുന്നത്. പഴയന്നൂര്‍ പൊലീസ് അന്വേഷണം നടത്തഗി വരുകയാണ്. ചൊവ്വാഴ്ച രാത്രിയിൽ കൊലപാതകം നടന്നിരിക്കാം എന്നാണ് പൊലീസ് നിഗമനം. ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയാണ് ഇയാള്‍. ജയിലിലായിരുന്ന സതീഷ് രണ്ടുമാസത്തെ പരോളില്‍ നാട്ടിലെത്തിയതായിരുന്നു. പഴയന്നൂര്‍ പൊലീസ് സ്റ്റേഷനിലെ ക്രിമിനല്‍ ലിസ്റ്റില്‍പ്പെട്ടയാളാണ് സതീഷ്.