സംസ്ഥാനത്ത് ബാറുകൾ ഉടൻ തുറക്കില്ല

സംസ്ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കില്ല. മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം.കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 10000
ത്തിലേറെ പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.ഈ സാഹചര്യത്തിൽ ബാറുകള്‍ തുറക്കുന്നത് രോഗവ്യാപനത്തിന് കാരണമായേക്കുമെന്നാണ് വിലയിരുത്തല്‍. ഈ സാഹച ര്യത്തില്‍ നിയന്ത്രണം കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കേന്ദ്രം ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നിരുന്നു ഇതിന്റെ ചുവടുപിടിച്ച് സംസ്ഥാനത്തും ബാറുകള്‍ തുറക്കണമെന്ന് എക്സൈസ് കമ്മീഷണര്‍ ശുപാര്‍ശ ചെയ്തിരുന്നു. സാമൂഹ്യഅകലം പാലിച്ചുകൊണ്ട് നിയന്ത്രണങ്ങളോടെ ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കാം എന്നായിരുന്നു എക്സൈസ് ശുപാര്‍ശ. എക്സൈസ് കമ്മീഷണറുടെ ഈ ശുപാര്‍ശ തള്ളിയിരുന്നു. രാവി ലെ 10 മുതല്‍ രാത്രി 9 വരെ മാത്രം പ്രവര്‍ത്തിക്കാം എന്നും ഒരു മേശയില്‍ രണ്ട് പേര്‍ക്ക് മാത്രം ഇരിക്കാം എന്നതും ഉള്‍പ്പെടെയുളള നിയന്ത്രണങ്ങളാണ് എക്സൈസ് ശുപാര്‍ശയില്‍ ഉണ്ടായിരുന്നത്.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പൂട്ടിയ ബാറുകള്‍ വഴി ഇപ്പോള്‍ പാഴ്സലായാണ് മദ്യം വില്‍ക്കുന്നത്.