CrimeKerala NewsLatest News
തൃശ്ശൂരില്‍ പട്ടാപ്പകല്‍ കൊലക്കേസ് പ്രതിയെ റോഡിലിട്ട് വെട്ടിക്കൊന്നു

തൃശൂര്‍: തൃശൂരില്‍ പട്ടാപ്പകല്‍ വീണ്ടും കൊലപാതകം. മുറ്റിച്ചൂരില്‍ കൊലക്കേസ് പ്രതി നിധിനെയാണ് റോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്.കാറില്‍ യാത്ര ചെയ്യുന്നതിനിടെ മറ്റൊരു കാറില്‍ എത്തിയ അക്രമികള്‍ വണ്ടിയിലിടിച്ച് നിര്‍ത്തിച്ച് നിധിലിനെ വലിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു. ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അന്തിക്കാട് ആദര്‍ശ് കൊലക്കേസിലെ പ്രതിയാണ് നിധിന്‍. ജൂലൈയിലാണ് ചായക്കടയില്‍ ഇരുന്നിരുന്ന ആദര്‍ശിനെ സംഘം വിളിച്ചിറക്കി വെട്ടിയത്