അമേരിക്ക: കോവിഡ് വാക്‌സിനേഷനെതിരെ കുപ്രചരണം നടത്തിയ സ്റ്റീഫന്‍ ഹെര്‍മോണ്‍ ഒടുവില്‍ കോവിഡ് ബാധിച്ച് മരിച്ചു. ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കിടക്കവയാണ് സ്റ്റീഫന്‍ ഹെര്‍മോണ്‍ മരണപ്പെട്ടത്.
മുപ്പത്തി നാല് വയസ്സായിരുന്നു. തനിക്ക് 99 പ്രശ്‌നങ്ങള്‍ വന്നാല്‍ പോലും അതിലൊന്നുപോലും വാക്‌സിന്‍ അല്ലെന്നായിരുന്നു സ്റ്റീഫന്‍ ഹെര്‍മോണ്‍ വാദിച്ചിരുന്നു .
ലോസാഞ്ചലസിലെ ഹില്സോംഗ് മെഗാ ചര്‍ച്ച് അംഗമായിരുന്ന സ്റ്റീഫന്‍ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുമ്പോഴും തന്നെ ദൈവം രക്ഷിക്കുമെന്നായിരുന്നു പറഞ്ഞത്. അതിനാല്‍ തന്നെ ആദ്യം വെന്റിലേറ്ററില്‍ കിടക്കില്ലെന്ന് വാശിപിടിച്ചിരുന്നു.
പിന്നീട് അവസ്ഥ മോശമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. കോവിഡ് ബാധിച്ച ശേഷം ന്യൂമോണിയ കൂടി വന്നതോടെ അസുഖം മൂര്‍ച്ഛിക്കുകയായിരുന്നു.