Kerala News

യൂട്യൂബറെ കൈയ്യേറ്റം ചെയ്ത സംഭവം;ഭാഗ്യലക്ഷ്മിയും കൂട്ടരും ഹൈക്കോടതിയിലേക്ക്

കൊച്ചി: അശ്ലീല വീഡിയോ പ്രചരിപ്പിച്ച യൂട്യൂബര്‍ വിജയ് നായരെ മര്‍ദിച്ച സംഭവത്തില്‍ ഭാഗ്യലക്ഷ്മിയും കൂട്ടരും ഹൈക്കോടതിയിലേക്ക്. മൂവര്‍ക്കും മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് ഇവര്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം ഇവര്‍ ഒളിവിലായിരുന്നു.അറസ്റ്റ് അനിവാര്യമാണെന്ന് പൊലീസ് വ്യക്തമാക്കുകയും ചെയ്തിരുന്നു. അതേസമയം ഹൈക്കോടതിയെ സമീപിക്കാനിരിക്കുന്ന സാഹചര്യത്തില്‍ വിധി കൂടി പരിശോധിച്ച ശേഷം തുടര്‍നടപടിയിലേക്ക് കടക്കാം എന്നാണ് പൊലീസ് തീരുമാനം.

നിലവില്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ് ഭാഗ്യലക്ഷ്മിയും കൂട്ടരും.ചുമത്തിയ കുറ്റങ്ങൾ പരസ്പര വിരുദ്ധമാണെന്നും വാദിക്കും. അതേസമയം നിലവിലുള്ള ശക്തമായ വകുപ്പുകൾക്ക് പുറമെ ഹൈക്കോടതിയിലും പൊലീസ് നിലപാട് കടുപ്പിക്കാനാണ് സാധ്യത.വീഡിയോ സഹിതം തെളിവുള്ളതിനാൽ പിടിച്ചുപറി എന്നതിലുപരി, ദേഹോപദ്രവമേൽപ്പിച്ചുള്ള മോഷണക്കുറ്റം എന്ന നിലയിലേക്ക് നിലപാട് കടുപ്പിക്കാനാണ് പൊലീസ് നീക്കം.

കൈയേറ്റം വ്യക്തമാണെന്നിരിക്കെ മുൻകൂർജാമ്യ ഹർജിയിൽ ഹൈക്കോടതി സ്വീകരിക്കുന്ന തീരുമാനമെന്താകുമെന്നത് നിർണായകമാണ്. ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ ജാമ്യ ഹർജിയെ സെഷൻസ് കോടതിയിൽ പൊലീസ് ശക്തമായി എതിർത്തിരുന്നു. അതിനിടെ സൈനികരെ അപമാനിച്ചെന്ന പരാതിയിലും പൊലീസ് വിജയ് നായരുടെ രേഖപ്പെടുത്തി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button