
ത്രിപുര ബിജെപിയിൽ പൊട്ടിത്തെറി.ബിപ്ലബ് ദേബിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യവുമായി ഒരു വിഭാഗം എം എൽ എ മാർ രംഗത്ത്. എംഎൽഎമാർ ബിജെപി ദേശീയ നേതൃത്വത്തെ സമീപിച്ചു.ബിപ്ലബ് ദേവിന്റേത് ഏകാധിപത്യ ഭരണമെന്നും, ജനപ്രീതി ഇല്ലെന്നും എംഎൽഎമാർ ദേശീയ നേതൃത്വത്തെ അറിയിച്ചു.ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബുവും സംസ്ഥാന ബി.ജെ.പിയിലെ മുതിർന്ന നേതാക്കളും തമ്മിലുള്ള ഗ്രൂപ്പ് പോരാണ് പൊട്ടിത്തെറിയിലേക്ക് എത്തിയത്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബിപ്ലബ് ദേബിവിനെ നീക്കണമെന്ന ആവശ്യവുമായി വിമത ഒരു വിഭാഗം ബിജെപി നേതാക്കൾ രംഗത്തെത്തി.
ബിപ്ലബ് കുമാറിന്റേത് ഏകാധിപത്യ ഭരണമാണെന്നും, ജനപ്രീതിയില്ലെന്നും ഭരണത്തിൽ അനുഭവപരിചയമില്ലെന്നുമാണ് വിമത എം.എൽ.എമാരുടെ ആരോപണം. സുദീപ് റോയ്,സുശാന്ത ചൗധരി, ആശിഷ് സാഹ, ആശിഷ് ദാസ്, ദിവ ചന്ദ്ര രങ്കൽ, മോഹൻ ത്രിപുര, പരിമാൾ ദേബ് ബർമ, റാം പ്രസാദ് പാൽ എന്നീ എംഎൽഎമാരാണ് കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്. ജനവികാരം സർക്കാരിന് എതിരാണെന്നും തങ്ങൾക് പിന്തുണയുമായി കൂടുതൽ എം എൽ എ മാർ ഉണ്ടെന്നും വിമത എം എൽ എ മാർ വ്യക്തമാക്കുന്നു. ബിജെപി കേന്ദ്ര നേതൃത്വം തങ്ങൾക്ക് അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ കാര്യങ്ങൾ വഷളാകും എന്നാണ് വിമതർ മുന്നറിയിപ്പ് നൽകുന്നത്.
എന്നാൽ സർക്കാരിന് ഭീഷണിയില്ലെന്ന് മുഖ്യമന്ത്രി ബിപ്ലബ് കുമാറിനോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. സർക്കാർ സുരക്ഷിതമാണെന്നും ഏഴോ എട്ടോ എംഎൽഎമാർക്ക് സർക്കാരിനെ അട്ടിമറിക്കാൻ സാധിക്കില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് മാണിക് സാഹയും അറിയിച്ചു. 60 അംഗ ത്രിപുര നിയമ സഭയിൽ 36 എം എൽ എ മാരാണ് ബിജെപിക്ക് ഉള്ളത്.