Kerala NewsLatest News
സംസ്ഥാനത്ത് വിനോദ സഞ്ചാരകേന്ദ്രങ്ങൾ തിങ്കളാഴ്ച മുതൽ തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ തിങ്കളാഴ്ച മുതൽ തുറക്കും. ഹിൽ സ്‌റ്റേഷനുകൾ,സാഹസിക സഞ്ചാരകേന്ദ്രങ്ങൾ,കായലോര ടൂറിസം കേന്ദ്രങ്ങൾ എന്നിവ തുറക്കും.ബീച്ചുകളിൽ അടുത്തമാസം ഒന്നുമുതലയായിരിക്കും പ്രവേശനം അനുവദിക്കുക.കോവിഡ് പ്രോട്ടോകോൾപാലിച്ചാവും പ്രവേശനം നടത്തുക. ഇത് സംബന്ധിച്ച സർക്കാർ മാർഗരേഖ പുറത്തിറക്കി.
സർക്കാർ അനുമതിയോടെ ടിക്കറ്റ് സംവിധാനമുള്ള കേന്ദ്രങ്ങൾ, സാഹസിക വിനോദ സഞ്ചാരകേന്ദ്രങ്ങൾ, ഹിൽ സ്‌റ്റേഷനുകൾ എന്നിവയാണ് ആദ്യഘട്ടം തുറക്കുന്നത്. നിലമ്പൂർ തേക്ക് മ്യൂസിയം, ആഢ്യൻപാറ വെള്ളച്ചാട്ടം തുടങ്ങിയവയും തുറക്കും.കോവിഡ് പ്രോട്ടോകോൾ പാലിച്ച് നിശ്ചിത സഞ്ചാരികൾക്ക് മാത്രമായിരിക്കും പ്രവേശനമെന്ന് മാർഗരേഖയിൽ പറയുന്നു.