എല്ലാ തെളിവുകളും മുഖ്യമന്ത്രിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത് മുല്ലപ്പള്ളി.

”എല്ലാ തെളിവുകളും മുഖ്യമന്ത്രിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ യു.എ.ഇ കോണ്‍സല്‍ ജനറല്‍ സ്വാകാര്യ കൂടിക്കാഴ്ച നടത്തി. ഇതിന് സൗകര്യം ഒരുക്കിയത് സ്വപ്നയോ, ശിവശങ്കറോ, ആരെന്നു പിണറായി വ്യക്തമാക്കണം”.തനിക്കൊന്നും അറിയില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് രക്ഷപെടാനാവില്ല. കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയും യു.എ.ഇ കോണ്‍സുല്‍ ജനറലും താനും തമ്മില്‍ ക്ലിഫ് ഹൌസില്‍ സ്വകാര്യ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തൽ സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി.
കോണ്‍സുലേറ്റും സര്‍ക്കാരും തമ്മിലുള്ള ആവശ്യങ്ങള്‍ക്ക് ശിവശങ്കറിനെ ബന്ധപ്പെടാന്‍ പറഞ്ഞത് മുഖ്യമന്ത്രിയാണ്. നയതന്ത്ര ബാഗേജിലൂടെ 21 തവണ സ്വര്‍ണ്ണം കടത്തിയെന്നും യു.എ.ഇ കോണ്‍സുലേറ്റ് അഡ്മിന്‍ അറ്റാഷെക്ക് 1500 ഡോളര്‍ നല്‍കിയെന്നും സ്വപ്ന ഇ.ഡിക്ക് മൊഴി നല്‍കിയിട്ടുണ്ട്. 20 തവണ സ്വര്‍ണം കടത്തിയതിന് തനിക്ക് 27 ലക്ഷം രൂപ ലഭിച്ചുവെന്ന് സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്.