Sports
ഐപിഎല്ലിൽ 100 കളി കളിക്കുന്ന ആദ്യ മലയാളി എന്ന നേട്ടം സ്വന്തമാക്കി സഞ്ജു സാംസൺ

മലയാളികളുടെ അഭിമാന താരമായ സഞ്ജു ഇന്നലെ ഐപിഎല്ലിൽ പുതിയ നേട്ടം സ്വന്തമാക്കി. ഐപിഎല്ലിൽ 100 മത്സരം തികയ്ക്കുന്ന രണ്ടാമത്തെ പ്രായം കുറഞ്ഞ താരമായി സഞ്ജു മാറി. നൂറാം മത്സരത്തിൽ സഞ്ജു 25 പന്തിൽ മൂന്ന് ബൗണ്ടറി സഹിതം 26 റൺസ് നേടുകയും തകർപ്പൻ ഒരു ക്യാച്ച് നേടുകയും ചെയ്തു. ജോണി ബെയർസ്റ്റോയെ ആണ് സഞ്ജു പറന്ന് പിടിച്ച് പുറത്താക്കിയത്.
100 ഐപിഎൽ മത്സരം കളിച്ച പ്രായം കുറഞ്ഞ ആദ്യ താരം വിരാട് കൊഹിലി ആണ്. ഐപിഎല്ലിൽ സഞ്ജു സാംസൺ 2013 ൽ ആണ് അരങ്ങേറ്റം കുറിച്ചത്. ഐപിഎല്ലിൽ 100 മത്സരങ്ങളിൽ 27.71 ശരാശരിയിലും 132.54 സ്ട്രൈക്ക്റേറ്റിലും 2411 റൺസാണ് സഞ്ജു ഇതുവരെ നേടിയത്. രണ്ട് സെഞ്ചുറികളും 12 അർധ സെഞ്ചുറിയും താരം നേടി.