Kerala NewsLatest NewsNews

സ്വർണക്കടത്ത് കേസിൽ എം. ശിവശങ്കറിന് മുൻ‌കൂർ ജാമ്യം

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് സ്വർണ്ണക്കടത്തുകേസിൽ മുൻകൂർ ജാമ്യം അനുവദിച്ച്‌ ഹൈക്കോടതി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.എം. ശിവശങ്കറിനെ ഈ മാസം 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശിച്ചു.ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യ പരിഗണിച്ചാണ് ഹൈക്കോടതി ശിവശങ്കറിന്റെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞത്

കേസിൽ ശിവശങ്കറിനെ അറസ്റ്റു ചെയ്യുന്നതിന് നിലവിൽ തീരുമാനിച്ചിട്ടില്ലെന്ന് എൻഫോഴ്‌സ്‌മെന്റിനു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഗുരതരമായ കേസിൽ ഉന്നത സ്വാധീനമുള്ള വ്യക്തികളെ കണ്ടെത്തേണ്ടതുണ്ടെന്നും എൻഫോഴ്‌സ്‌മെന്റ് കോടതിയിൽ അറിയിച്ചു. എൻ ഐ എയും കസ്റ്റംസും ഇതുവരെ 90 മണിക്കൂറോളം ശിവശങ്കറിനെ ചോദ്യം ചെയ്തു കഴിഞ്ഞു.100 ദിവസത്തിലധികമായി അന്വേഷണം നടത്തിയിട്ടും ശിവശങ്കറിനെതിരെ യാതൊരു തെളിവും ഏജൻസികൾ കണ്ടെത്തിയിട്ടില്ല.കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ ഏജൻസികളുമായി സഹകരിക്കാൻ ശിവശങ്കർ തയാറാണെന്നും ഒളിച്ചോടില്ലെന്നും ശിവശങ്കറിന്റെ അഭിഭാഷകനും കോടതിയെ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button